ബിജെപി എന്ന ആപത്തിനെ നേരിടാന്‍ കോണ്‍ഗ്രസ്സിനെ ആശ്രയിക്കാനാന്‍ കഴിയില്ല, മറ്റു പാര്‍ട്ടികളുമായി ഒന്നിച്ചു പോകുന്നത് ആലോചിക്കും: മുഖ്യമന്ത്രി
ബിജെപിയുടെ ആപത്തിനെ നേരിടാന്‍ കോണ്‍ഗ്രസിനെ ആശ്രയിക്കാനാകില്ലെന്ന് മുഖ്യമന്ത്രി
ബിജെപിയെയും ആര്‍എസ്എസിനെയും നേരിടാന്‍ കോണ്‍ഗ്രസ് ഇതര മതനിരപേക്ഷ ശക്തികളുമായി കൂട്ടുകെട്ടുണ്ടാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡല്‍ഹി സര്‍ക്കാരിനോടുള്ള കേന്ദ്രസര്‍ക്കാരിന്റെ നിലപാട് ശരിയല്ല. ബി ജെ പി എന്ന ആപത്തിനെ നേരിടാന്‍ കോണ്‍ഗ്രസ്സിനെ ആശ്രയിക്കാനാന്‍ കഴിയില്ലെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായി നടത്തിയ കൂടിക്കാഴ്ചയക്ക് ശേഷം സംസാരിക്കവെ മുഖ്യമന്ത്രി അറിയിച്ചു.
പിണറായി വിജയനുമായി പല തലത്തിലുള്ള വിഷയങ്ങളും ചര്‍ച്ച ചെയ്തെന്നും അതില്‍ രാഷ്‌ട്രീയം ഉണ്ടായിരുന്നുവെന്നും കേജ്‌രിവാളും പ്രതികരിച്ചു. കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്. ഇതിനെതിരെ യോജിച്ച ചെറുത്തു നില്‍പ്പ് ആവശ്യമാണെന്നും കേജ്രിവാള്‍ പറഞ്ഞു. സൗഹൃദ കൂടിക്കാഴ്ചയായിരുന്നു നടന്നതെന്നും യോജിക്കാവുന്ന എല്ലാ മേഖലകളിലും സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.