മുഖ്യമന്ത്രിയെ അധിക്ഷേപിച്ച എക്സൈസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ
പയ്യന്നൂർ റേഞ്ചിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ടി വി രാമചന്ദ്രനാണ് സസ്പെൻഷന്‍
മുഖ്യമന്ത്രി പിണറായി വിജയനെയും മറ്റുമന്ത്രിമാരെയും ഫേസ് ബുക്കിലൂടെ അധിക്ഷേപിച്ച് പോസ്റ്റിട്ട എക്സൈസ് ഉദ്യോഗസ്ഥനെ അധികാരികൾ സസ്‌പെൻഡ് ചെയ്തു. പയ്യന്നൂർ റേഞ്ചിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ടി വി രാമചന്ദ്രനാണ് സസ്പെൻഷനിലായത്.
എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗാണ് സസ്‌പെൻഷൻ ഉത്തരവിട്ടത്. സർക്കാർ ഡ്യൂട്ടി സമയത്ത് സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കരുത് എന്ന സർക്കാർ ഉത്തരവ് ലംഘിച്ച് എന്ന അന്വേഷണത്തിൽ കണ്ടെത്തിയിരുന്നതായും അറിയിപ്പിൽ പറയുന്നു.