സ്വന്തം നാടിന് നന്മ ചെയ്യാനുള്ള ഊര്‍ജ്ജമാണ് ലാവ്‌ലിന്‍ കേസിലെ കോടതി വിധിയിലൂടെ ലഭിച്ചത്: പിണറായി വിജയന്‍
സ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്തുന്നതിനായി ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് പിണറായി
സ്വന്തം നാടിന് വേണ്ടി നന്മക ചെയ്യാനുള്ള ഊര്‍ജ്ജമാണ് ലാവ്‌ലിന്‍ കേസിലെ കോടതി വിധിയിലൂടെ തനിക്ക് ലഭിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്തുന്നതിനായി ചിലര്‍ ശ്രമിക്കുന്നുണ്ട്. അത് ജനങ്ങള്‍ തിരിച്ചറിയണം. ബിജെപിയുടെ കേരളരക്ഷാ മാര്‍ച്ച് മാറ്റി വച്ചത് അവരുടെ മുഖം രക്ഷിക്കുന്നതിനു വേണ്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇരുട്ടിലായിരുന്ന ഒരു നാടിനെ വെളിച്ചത്തിലേക്ക് കൊണ്ടുവരുന്നതിനായുള്ള ശ്രമമാണ് താന്‍ വൈദ്യുതി മന്ത്രിയായിരുന്നപ്പോള്‍ നടത്തിയത്. എന്നാല്‍ അതൊന്നും കാണാതെയാണ് സി ബി ഐ യെകൊണ്ട് കേരളത്തില്‍ രാഷ്ട്രീയ അട്ടിമറി നടത്താന്‍ ചിലര്‍ ശ്രമിച്ചത്. എന്നാല്‍ അത്തരം ആളുകള്‍ക്കുള്ള മറുപടിയാണ് ലാവ്‌ലിന്‍ കേസിലെ കോടതി വിധിയെന്നും പിണറായി പറഞ്ഞു.
കള്ള പ്രചരണങ്ങള്‍ നടത്തി തകര്‍ക്കാന്‍ ശ്രമിച്ചാല്‍ നോക്കിനില്‍ക്കുന്ന ഒരു പാര്‍ട്ടിയല്ല സി പി എം എന്നും അദ്ദേഹം പറഞ്ഞു. പുത്തരികണ്ടം നയനാര്‍ പാര്‍ക്കില്‍ വച്ച് നടന്ന സ്വീകരണ പരിപാടിയില്‍ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് അധ്യക്ഷത വഹിച്ചത്. നിരവധി സംസ്ഥാന ജില്ലാ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.