മുഖ്യമന്ത്രിയെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി
മുഖ്യമന്ത്രിയെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി
പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. കേരളാ യൂണിയൻ മുൻ സിൻഡിക്കേറ്റ് അംഗം ആർഎസ് ശശികുമാറാണ് ക്വോ വാറണ്ടോ ഹർജി നൽകിയത്.
മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കുമുള്ള ഭരണഘടനാപരമായ അവകാശം നഷ്ടപ്പെട്ടുവെന്ന് വ്യക്തമാക്കുന്ന ഹര്‍ജിയില്‍ തോമസ് ചാണ്ടിയുടെ ഹർജിയും മന്ത്രിമാരുടെ ബഹിഷ്കരണവും ഇതിനു തെളിവാണെന്നും വ്യക്തമാക്കുന്നു.
തോമസ് ചാണ്ടിയുടെ കൈയേറ്റ വിഷയത്തില്‍ സര്‍ക്കാരിനെതിരെ കോടതി ശക്തമായ പരാമര്‍ശം നടത്തിയിരുന്നു. മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്നും ആലപ്പുഴ കലക്ടറുടെ റിപ്പോർട്ടിനെതിരെ തോമസ് ചാണ്ടി നൽകിയ ഹർജി പരിഗണിക്കുമ്പോള്‍ കോടതി വ്യക്തമാക്കിയിരുന്നു.
ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയെ സ്ഥാനത്തു നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് പൊതുതാൽപര്യ ഹർജി സമര്‍പ്പിക്കപ്പെട്ടത്.