Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരള തനിമ അറിയില്ലെങ്കിൽ അതു പഠിപ്പിക്കും: മുഖ്യമന്ത്രി

കേരള തനിമ അറിയില്ലെങ്കിൽ അതു പഠിപ്പിക്കും: മുഖ്യമന്ത്രി
, ശനി, 16 ജൂണ്‍ 2018 (16:52 IST)
എ ഡി ജി പിയുടെ മകൾ പൊലീസ് ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി പിണറായി വജയൻ. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേത് പോലിയല്ലെ ഇവിടെയെന്നും കേരളത്തനിമ എന്താണെന്നറിയില്ലെങ്കിൽ അത് പഠിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
ആര്യനാട് പൊലീസ് ഡ്രൈവർ ഗവാസ്കറിന് മർദ്ദനമേറ്റ സംഭവം ക്രൈംബ്രാഞ്ച്  അന്വേഷിക്കും. അതിവ ഗുരുതരമായാണ് സർക്കാർ വിഷയത്തെ കാണുന്നത്. കുറ്റക്കാരൻ എത്ര ഉന്നതനാണെങ്കിലും നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 
 
സേനയിൽ അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി ഉദ്യോഗസ്ഥർ ഉണ്ട്. ഇവർ ഒരുപക്ഷെ കണ്ട് ശീലിച്ചതാവും ഇത്തരം കാര്യങ്ങൾ. കേരളത്തനിമ മനസിലാക്കി ഉദ്യോഗസ്ഥർ പെരുമാറണം എന്നും മുഖ്യമന്ത്രി നിർദേശം നൽകി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കട്ടിപ്പാറയിൽ രണ്ട് പേരുടെ മൃതദേഹം കൂടി കണ്ടെത്തി, മരണസംഖ്യ പത്തായി