തിരുവനതപുരം: ശബരിമലയിൽ സ്ത്രീകളെ നൂലിൽ കെട്ടിയിറക്കിയതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏതെങ്കിലും ഒരു സ്ത്രീ ശബരിമലയിൽ കയറിയാൽ ആത്മാഹൂതി ചെയ്യുമെന്ന് പറഞ്ഞവർ ഇപ്പോൾ എവിടെപ്പോയി എന്നും മുഖ്യമന്ത്രി ചോദിച്ചു.
ഭക്തരുള്ള വഴിയിലൂടെയാണ് സ്ത്രീകൾ ശബരിമലയിലെത്തിയത്. മറ്റുഭക്തരോടൊപ്പം തന്നെയാണ് ദർശനം നടത്തിയത്. ഒരു ഭക്തൻ പോലും അവരെ തടയുകയോ അക്രമിക്കുകയോ ചെയ്തില്ല. മറ്റു ഭക്തർ സഹായം ചെയ്തു നൽകിയെന്നാണ് സ്ത്രീകൾ പറഞ്ഞത്. ശബരിമലയിൽ സ്ത്രീകൾ കയറുന്നത് ഒരു മഹാ അപരാദമായി ഭക്തർ കണ്ടിട്ടില്ല.
യുവതികൾ കയറിയ ശേഷം മണിക്കൂറുകളോളം പ്രതിഷേധമോ അക്രമങ്ങളോ ഉണ്ടായിരുന്നില്ല, ഹർത്താലിലുണ്ടായ അക്രമങ്ങൾ ആർ എസ് എസ് ആസൂത്രണം ചെയ്ത നടപ്പിലാക്കിയതാണ്. സഹിക്കാതെ വന്നപ്പോൾ ജനം തന്നെ അക്രമികളെ ആട്ടിയോടിക്കുന്നത് ഹർത്താലിൽ നമ്മൽ കണ്ടു. ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ പ്രധാനമന്ത്രിയെ കാണാന്‍ പോകുമെന്ന് പറഞ്ഞവര്‍ എന്തുകൊണ്ടാണ് അത് വേണ്ടെന്നുവച്ചത് എന്നും മുഖ്യമന്ത്രി ചോദിച്ചു.