Publish Date: Thu, 24 Mar 2022 (16:21 IST)
Updated Date: Thu, 24 Mar 2022 (16:25 IST)
സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രാനുമതി ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര റെയില്‍വെ മന്ത്രിയുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയെന്നും പിണറായി പറഞ്ഞു. സില്‍വര്‍ ലൈന്‍ ഏറ്റവും സുരക്ഷിതമായ യാത്രാസംവിധാനമാണ്. തിരുവനന്തപുരത്ത് നിന്ന് കാസര്‍ഗോഡ് എത്താന്‍ നാല് മണിക്കൂര്‍ മാത്രമേ എടുക്കൂ. പരിസ്ഥിതി ആഘാതം ഏറ്റവും കുറഞ്ഞ നിലയിലാണ് പദ്ധതി കൊണ്ടുവരുന്നതെന്നും പിണറായി പറഞ്ഞു.