Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൊഴില്‍ പരീക്ഷകളും മെഡിക്കല്‍ എന്‍ജിനീയറിങ് പ്രവേശന പരീക്ഷകളും മലയാളത്തില്‍ എഴുതാന്‍ അവസരമൊരുക്കും: മുഖ്യമന്ത്രി

കോടതിഭാഷ മലയാളമാക്കാന്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

തൊഴില്‍ പരീക്ഷകളും മെഡിക്കല്‍ എന്‍ജിനീയറിങ് പ്രവേശന പരീക്ഷകളും മലയാളത്തില്‍ എഴുതാന്‍ അവസരമൊരുക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം , ചൊവ്വ, 1 നവം‌ബര്‍ 2016 (09:26 IST)
ദീര്‍ഘവീക്ഷണത്തോടെയുളള സംസ്ഥാന വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ ഭാവി യുവജനങ്ങളുടെ കൈയിലാണ്. അതുകൊണ്ടു തന്നെ ഈ ലക്ഷ്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുളള തീരുമാനങ്ങളാണ് ഒരോരുത്തരും എടുക്കേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നിലവില്‍ ഇംഗ്ലീഷിലും ദേശീയ തലത്തില്‍ ഹിന്ദിയിലുമാണ് മെഡിക്കല്‍-എന്‍ട്രന്‍സ് പ്രവേശന പരീക്ഷകള്‍ എഴുതാന്‍ സാധിക്കുന്നത്. എന്നാല്‍ ഇനിമുതല്‍ മെഡിക്കല്‍ - എന്‍ജിനീയറിങ് പ്രവേശന പരീക്ഷകള്‍ മലയാളത്തിലും എഴുതാന്‍ അവസരമുണ്ടാക്കുമെന്നും ഐക്യകേരളപ്പിറവിയുടെ അറുപതാംവര്‍ഷത്തോട് അനുബന്ധിച്ച് ദിനപത്രങ്ങളില്‍ എഴുതിയ മനുഷ്യപ്പറ്റിന്റെ മലയാളത്തിന് യത്‌നിക്കാം എന്ന ലേഖനത്തില്‍ അദ്ദേഹം വ്യക്തമാക്കി.

തസ്തികകള്‍ വെട്ടിക്കുറച്ചുകൊണ്ട് സര്‍ക്കാര്‍ ജോലി നിഷേധിക്കുന്ന ആ പഴയരീതി ഇനിയുണ്ടായിരിക്കില്ല. അഡ്വൈസ് മെമ്മോ ലഭിച്ച് 90 ദിവസത്തിനകം നിയമന ഉത്തരവ് ലഭിക്കുമെന്ന് ഉറപ്പ് വരുത്തും. ഓരോ വകുപ്പിലും ഉണ്ടാകുന്ന ഒഴിവുകള്‍ പത്തുദിവസത്തിനകം തന്നെ പിഎസ്‌സിയെ അറിയിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതുപോലെ ഭരണഭാഷയും കോടതിഭാഷയും മലയാളമാക്കുന്നതിനുള്ള നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തൊഴില്‍ പരീക്ഷകളും മെഡിക്കല്‍ എന്‍ജിനീയറിങ് പ്രവേശന പരീക്ഷകളും മറ്റും മലയാളത്തില്‍ എഴുതാന്‍ അവസരമുണ്ടാക്കും. യുവജനങ്ങള്‍ക്കിടയില്‍ സംരഭകത്വം പ്രോത്സാഹിപ്പിക്കാന്‍ 1500ഓളം സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങുകയായി. കേരളത്തിന്റെ ഭാവി യുവജനങ്ങളുടെ കൈയിലാണ്. അതുകൊണ്ടു തന്നെ ഈ ലക്ഷ്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുളള തീരുമാനങ്ങളാണ് നിങ്ങളെടുക്കേണ്ടതെന്ന് വ്യക്തമാക്കുന്ന മുഖ്യമന്ത്രി വികസനത്തെ കുറിച്ചുളള ചിന്തകള്‍ കേരള മാതൃകയെ ശക്തിപ്പെടുത്തുന്നതാവണമെന്നും പറഞ്ഞാണ് ലേഖനം അവസാനിപ്പിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നവംബര്‍ ഒന്ന്; മലയാള നാടിന് ഇന്ന് ഷഷ്‌ടിപൂര്‍ത്തി