Select Your Language

Notifications

webdunia
webdunia
webdunia
webdunia

അതിരാവിലെ എഴുന്നേറ്റ് മനോരമ വായിക്കുന്ന പിണറായി

അതിരാവിലെ എഴുന്നേറ്റ് മനോരമ വായിക്കുന്ന പിണറായി
, തിങ്കള്‍, 24 മെയ് 2021 (16:16 IST)
മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് 76-ാം ജന്മദിനം ആഘോഷിക്കുകയാണ്. അധികമാര്‍ക്കും അറിയാത്ത ചില ശീലങ്ങളുടെ ഉടമയാണ് പിണറായി. അതിരാവിലെ എഴുന്നേറ്റാല്‍ പത്രങ്ങള്‍ വായിക്കുന്ന പതിവുണ്ട് പിണറായി വിജയന്. ഒന്നോ രണ്ടോ പത്രങ്ങളല്ല, മറിച്ച് കിട്ടാവുന്ന പത്രങ്ങളൊക്കെ അദ്ദേഹം വായിക്കും. മലയാള മനോരമ അതില്‍ മുന്‍പന്തിയിലുള്ള പത്രമാണ്. ദിവസവും മനോരമ വായിക്കുന്ന ആളാണ് പിണറായി. മനോരമയ്ക്ക് പുറമേ ദേശാഭിമാനി, മാതൃഭൂമി തുടങ്ങി ഇംഗ്ലീഷ് പത്രങ്ങളും പിണറായി സ്ഥിരം വായിക്കും. പിണറായി യാത്രകള്‍ക്കിടയിലും ഒഴിവാക്കാത്ത ഒരു പതിവാണ് പത്ര പാരായണം. മുഖ്യമന്ത്രിയാകുന്നതിനു മുന്‍പും സമയനിഷ്ഠയുടെ കാര്യത്തില്‍ പിണറായി ഒരു തരിമ്പ് പോലും മാറില്ല. രാവിലെ എഴുന്നേറ്റാല്‍ ഓരോ കാര്യങ്ങള്‍ ചെയ്യാനും കൃത്യമായ സമയമുണ്ട്. അത് ഇപ്പോഴും തുടരുന്നു. പത്രങ്ങള്‍ കൂടാതെ മറ്റ് പുസ്തകങ്ങളും പിണറായി ധാരാളം വായിക്കാറുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്ത് ആദ്യ യെല്ലോ ഫംഗസ് ബാധ സ്ഥിരീകരിച്ചു