Select Your Language

Notifications

webdunia
webdunia
webdunia
webdunia

മന്ത്രിസഭാ രൂപീകരണം: ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത് പിണറായിയും കോടിയേരിയും

മന്ത്രിസഭാ രൂപീകരണം: ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത് പിണറായിയും കോടിയേരിയും
, വ്യാഴം, 6 മെയ് 2021 (10:03 IST)
പുതിയ മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ ആരംഭിച്ചു. ഉഭയകക്ഷികളുമായി സിപിഎം നേതൃത്വം ചര്‍ച്ച നടത്തും. മുഖ്യമന്ത്രി പിണറായി വിജയനും പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനുമാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്. തിടുക്കത്തില്‍ മന്ത്രിമാരെ തീരുമാനിക്കേണ്ട എന്ന നിലപാടാണ് പിണറായി വിജയന്. എല്ലാ ഘടകകക്ഷികളെയും പരിഗണിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം. ചില വകുപ്പുകള്‍ മാറ്റാന്‍ സാധ്യതയുണ്ട്. ഇപ്പോള്‍ സിപിഐ കൈവശം വച്ചിരിക്കുന്ന വകുപ്പുകളില്‍ ചിലത് സിപിഎം ഏറ്റെടുക്കും. കൃഷിമന്ത്രിസ്ഥാനം സിപിഎമ്മിനായിരിക്കും. മറ്റ് വകുപ്പുകളുടെ കാര്യത്തിലും തീരുമാനം ഉടനുണ്ടാകും. കോടിയേരി സിപിഐ നേതൃത്വവുമായി ചര്‍ച്ച നടത്തി. പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ പ്രധാന്യം നല്‍കിയായിരിക്കണം മന്ത്രിസഭയെന്ന് പിണറായി വിജയന്‍ സംസ്ഥാന സെക്രട്ടറിയേറ്റില്‍ അറിയിച്ചു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിണറായിയുടെ വിശ്വസ്തന്‍; ടോമിന്‍ തച്ചങ്കരി അടുത്ത ഡിജിപിയാകും