Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭയപ്പെടുത്തി വരുതിയിലാക്കുന്ന ആ പരിപ്പ് ഇവിടെ വേവില്ല: മുഖ്യമന്ത്രി

ഭയപ്പെടുത്തി വരുതിയിലാക്കുന്ന ആ പരിപ്പ് ഇവിടെ വേവില്ല: മുഖ്യമന്ത്രി

ശ്രീനു എസ്

, വെള്ളി, 5 മാര്‍ച്ച് 2021 (07:54 IST)
നാടിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും തടയിടാന്‍ വന്നാല്‍ അനുവദിച്ചുതരില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കിഫ്ബി വഴി സംഭരിച്ച തുക കേരളത്തില്‍ തന്നെ ചെലവഴിക്കും. കേന്ദ്രഏജന്‍സികള്‍ ആര്‍ക്കുവേണ്ടിയാണ് ചാടിയിറങ്ങിയതെന്ന് തിരിച്ചറിയാന്‍ പാഴൂര്‍പടിവരെ പോകേണ്ടതില്ല. ബിജെപിയെയും, അവര്‍ക്കിഷ്ടമുള്ള കാര്യങ്ങള്‍ അവര്‍ പറയന്നതിനുമുന്‍പേ വിളിച്ചുപറയുന്ന കോണ്‍ഗ്രസ് നേതൃത്വത്തെയും തൃപ്തിപ്പെടുത്താനുള്ള അന്വേഷണമല്ല നടത്തേണ്ടത്. കേന്ദ്രഅന്വേഷണ ഏജന്‍സികള്‍ അവര്‍ക്ക് തോന്നുന്നപോലെ പ്രവര്‍ത്തിക്കാന്‍ അധികാരം കിട്ടിയവരല്ല എന്ന് മനസിലാക്കുന്നത് നല്ലതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 
 
അതേസമയം അന്വേഷണ ഏജന്‍സികള്‍ നടത്തുന്ന ഇടപെടലിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് മുഖ്യമന്ത്രി കത്തയച്ചിട്ടുണ്ട്. ഏജന്‍സികള്‍ പെരുമാറ്റ ചട്ടം ലംഘിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രധനകാര്യമന്ത്രി ഇവിടെ വന്ന് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നു. കിഫ്ബിക്കെതിരായ ആരോപണങ്ങള്‍ ജനങ്ങള്‍ മുഖവിലക്കെടുത്തില്ല എന്ന് അറിഞ്ഞുകൊണ്ടാകണം തന്റെ വകുപ്പിന് കീഴിലെ ഇഡിയെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരിനെ ആക്രമിക്കാന്‍ ശ്രമം ആരംഭിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബിജെപിയില്‍ ആശയക്കുഴപ്പം; മെട്രോമാനെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടില്ലെന്ന് വി മുരളീധരന്‍