സഹായം അഭ്യര്‍ത്ഥിച്ചുള്ള മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രചാരണം; സൈബര്‍ പോലീസ് കേസെടുത്തു
സെക്ഷന്‍ 192, 45 വകുപ്പുകള്‍, ദുരിത നിവാരണ നിയമത്തിലെ 51 വകുപ്പ് എന്നിവ ചേര്‍ത്താണ് കുറ്റപത്രം തയ്യാറാക്കിയത്
സഹായം ആഭ്യര്‍ത്ഥിച്ചുള്ള മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ സൈബര്‍ പോലീസ് കേസെടുത്തു. മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന തള്ളിക്കളയുന്നതിന് ജനങ്ങളെ പ്രേരിപ്പിക്കുന്ന തരത്തില്‍ എക്‌സില്‍ കോഴിക്കോടന്‍ 2.0 എന്ന പ്രൊഫൈലില്‍ വന്ന പോസ്റ്റിലാണ് പോലീസ് കേസെടുത്തത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം ഉണ്ടാക്കുന്ന ഉദ്ദേശത്തോടെ പ്രചാരണം നടത്തിയതിനാണ് കേസ്. വയനാട് സൈബര്‍ ക്രൈം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
സെക്ഷന്‍ 192, 45 വകുപ്പുകള്‍, ദുരിത നിവാരണ നിയമത്തിലെ 51 വകുപ്പ് എന്നിവ ചേര്‍ത്താണ് കുറ്റപത്രം തയ്യാറാക്കിയത്. ഇത്തരത്തിലുള്ള പോസ്റ്റുകള്‍ പ്രചരിപ്പിക്കുകയും നിര്‍മ്മിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.