മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റനെന്ന് വിളിക്കുന്നതില്‍ അഭിപ്രായപ്രകടനങ്ങളുമായി നേതാക്കള്‍. മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായിയെ ഇഷ്ടപ്പെടുന്നവരാണ് പേരുകള്‍ നല്‍കുന്നതെന്ന് സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു. എന്നാല്‍ മുതിര്‍ന്ന നേതാവ് പി ജയരാജന്‍ പരോക്ഷമായി വിമര്‍ശനം നടത്തി.
കമ്യൂണിസ്റ്റുകാര്‍ വ്യക്തിപൂജയില്‍ അഭിരമിക്കുന്നവരല്ലെന്നും പാര്‍ട്ടിയില്‍ എല്ലാരും സഖാക്കളാണെന്നുമാണ് സിപിഎം മുതിര്‍ന്ന നേതാവ് പി ജയരാജന്‍ പറഞ്ഞത്. മുന്‍പ് ജയരാജരനെ കുറിച്ച് അണികള്‍ പാട്ടെഴുതുകയും മറ്റും ചെയ്തപ്പോള്‍ നടപടിയെടുക്കാന്‍ മുന്നിട്ടുനിന്നയാളാണ് പിണറായി. ഇതിനെ ലക്ഷ്യം വയ്ക്കുന്നതായിരുന്നു ജയരാജന്റെ പോസ്റ്റ്.