വിമർശനങ്ങൾ ഉൾക്കൊണ്ട് മുന്നോട്ട് പോകും, പ്രശ്നങ്ങൾ പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കും: പിണറായി വിജയൻ
വിവാദങ്ങൾ ഇടതുപക്ഷ ഭരണത്തെ ബാധിച്ചിട്ടില്ല: മുഖ്യമന്ത്രി
വിവാദങ്ങൾ ഇടതുപക്ഷ ഭരണത്തെ ബാധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സര്‍ക്കാരിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ണ്ട് ദിവസത്തെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ സമാപന ദിനത്തില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.
പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുന്നും വകുപ്പുകളെ ഏകോപിപ്പിച്ച് വികസനം സാധ്യമാക്കുമെന്നും ചടങ്ങിൽ അദ്ദേഹം വ്യക്തമാക്കി. പൊലീസിന് സംഭവിച്ച വീഴ്ചകളില്‍ ഉചിതമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വിവാദങ്ങള്‍ ഒഴിവാക്കണമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു. അപസ്വരങ്ങൾ ഇല്ലാതെ മുന്നോട്ട് നീങ്ങണമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ സര്‍ക്കാരിനും മന്ത്രമാര്‍ക്കും പൊലീസിനുമെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.