Webdunia - Bharat's app for daily news and videos

Install App

സഹായധനമായി ഇതുവരെ നല്‍കിയത് 335 കോടി, 2.3 ലക്ഷം പേര്‍ക്ക് ആശ്വാസം; പിണറായി സര്‍ക്കാര്‍ മുന്നോട്ട്

സഹായത്തിനായി ഇനി സെക്രട്ടറിയേറ്റ് കയറിയിറങ്ങണ്ട...

Webdunia
ശനി, 10 മാര്‍ച്ച് 2018 (08:32 IST)
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഇതുവരെ ദുരിതാശ്വാസ നിധിയില്‍ നിന്നും സഹായധനമായി 335 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിവിധമേഖലകളില്‍ ദുരിതം അനുഭവിക്കുന്ന 2.3 ലക്ഷം പേര്‍ക്കാണ് ഇത്രയും തുക അനുവദിച്ചതെന്ന് മുഖ്യമന്ത്രി അറിയിച്ചു. 
 
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ കാലത്ത് ഇതേ കാലയളവില്‍ അനുവദിച്ച തുക 169 കോടി മാത്രമായിരുന്നു. ദുരിതമനുഭവിക്കുന്ന കൂടുതല്‍ ആളുകളിലേക്ക് ഇത്തവണ സഹായം എത്തിക്കാന്‍ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 
 
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അര്‍ഹരായവര്‍ക്ക് തുക അനുവദിക്കാന്‍ സര്‍ക്കാര്‍ കുറ്റമറ്റ സംവിധാനമാണ് ഒരുക്കിയത്. സഹായത്തിനായി ആരും സെക്രട്ടറിയേറ്റില്‍ എത്താതെ തന്നെ ഓണ്‍ലൈനിനായി അപേക്ഷിക്കാനുള്ള സംവിധാനമൊരുക്കി. ചികിത്സാരേഖകളും ചികിത്സക്ക് ചെലവിടുന്ന തുക സംബന്ധിച്ചും കൃത്യമായ വിവരങ്ങള്‍ അപേക്ഷക്കൊപ്പം സമര്‍പ്പിച്ചാല്‍ വേഗത്തില്‍ തീരുമാനമെടുക്കാന്‍ കഴിയും.  
 
കൂടാതെ, തുക അനുവദിച്ച് ഉത്തരവിറങ്ങിയാലും പണം ലഭ്യമാകുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ സഹായധനം നേരിട്ട് അപേക്ഷകന്റെ അക്കൗണ്ടില്‍ എത്തിക്കുന്ന പദ്ധതി ആരംഭിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലസ്തീനിയന്‍ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള പ്രദേശത്തില്‍ ഇസ്രായേലികള്‍ക്കുനേരെ വെടിയുതിര്‍ത്തു

നഗരസഭാ വാർഡ് വിഭജനത്തിൽ സർക്കാരിനു തിരിച്ചടി, മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന പരാതി ശരിവെച്ച് ഹൈക്കോടതി

റാബിസ് പ്രതിരോധ വാക്സിന്‍ അമിതമായി നല്‍കി; എലി കടിച്ചതിനെ തുടര്‍ന്ന് ചികിത്സയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിയുടെ ഒരു വശം സ്തംഭിച്ചു

നിങ്ങളുടെ ഫോണില്‍ ഈ സൂചനകള്‍ കാണുന്നുണ്ടോ? ഫോണ്‍ സ്‌ക്രീന്‍ ആരോ റെക്കോര്‍ഡ് ചെയ്യുന്നുണ്ട്!

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി എംപോക്‌സ് സ്ഥിരീകരിച്ചു, കൂടുതല്‍ ഐസൊലേഷന്‍ സംവിധാനം ക്രമീകരിക്കാൻ നിർദേശം നൽകി മന്ത്രി വീണാ ജോർജ്

അടുത്ത ലേഖനം
Show comments