‘പൃഥ്വിരാജിനെ കണ്ട് പഠിക്ക്’ - താരങ്ങള്‍ക്ക് ഉപദേശവുമായി സര്‍ക്കാര്‍
സര്‍ക്കാരിന് സന്തോഷമാകാതിരിക്കില്ലല്ലോ...
Publish Date: Fri, 09 Mar 2018 (10:20 IST)
Updated Date: Fri, 09 Mar 2018 (10:24 IST)
അമല പോള്‍, ഫഹദ് ഫാസില്‍, സുരേഷ് ഗോപി തുടങ്ങിയവര്‍ നികുതി വെട്ടിക്കാനായി വാഹനം പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതും സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്ത് അന്വെഷണം ആരംഭിച്ചത് ഏറെ വിവാദമായതാണ്.
ഇപ്പോഴിതാ, വാഹന നികുതിയുമായി ബന്ധപ്പെട്ട് നടന്‍ പൃഥ്വിരാജിന് മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രശംസ. പുതിയ ലംബോര്‍ഗിനി കാറിന് അരക്കോടി രൂപ നികുതിയടച്ചാണ് കൊച്ചിയില്‍ പൃഥ്വി രജിസ്റ്റര്‍ ചെയ്തത്. നടന്റെ ഈ പ്രവൃത്തിയെയാണ് ഉദ്യോഗസ്ഥര്‍ പ്രശംസിച്ചത്.
കോടിക്ക് മുകളില്‍ വില വരുന്ന ഇറ്റാലിയന്‍ കമ്പിനിയായ ലംബോര്‍ഗിനിയുടെ ഹുറാക്കണ്‍ കാറാണ് താരം സ്വന്തമാക്കിയത്. ഇഷ്ടപ്പെട്ട നമ്പര്‍ സ്വന്തമാക്കാന്‍ ഏഴ് ലക്ഷം രൂപയായിരുന്നു പൃഥ്വി മുടക്കിയത്. അരക്കോടി രൂപയാണ് താരം നികുതിയടച്ചത്.