Select Your Language

Notifications

webdunia
webdunia
webdunia
webdunia

എസ്എഫ്‌ഐ ആക്രമണം നടത്തിയതിന്റെ ഭാഗമായി കലാലയങ്ങളില്‍ ഏതെങ്കിലും ഒരാളുടെ ജീവന്‍ വെടിഞ്ഞുവെന്ന് ഒരു സംഭവവും പറയാനില്ല: മുഖ്യമന്ത്രി

Pinarayi Vijayan

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 3 മാര്‍ച്ച് 2025 (18:13 IST)
എസ്എഫ്‌ഐ ആക്രമണം നടത്തിയതിന്റെ ഭാഗമായി കലാലയങ്ങളില്‍ ഏതെങ്കിലും ഒരാളുടെ ജീവന്‍ വെടിഞ്ഞുവെന്ന് ഒരു സംഭവവും പറയാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി ഇത് പറഞ്ഞതിന് പിന്നാലെ പ്രതിപക്ഷം നിയമസഭയില്‍ ബഹളം വച്ചു. എസ്എഫ്‌ഐ സമ്മേളനത്തില്‍ താന്‍ നടത്തിയ പ്രസംഗത്തെ സംബന്ധിച്ച് അടിയന്തര പ്രമേയ ചര്‍ച്ചയില്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ പരാമര്‍ശത്തിന് മറുപടിയായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം പറഞ്ഞത്. 
 
താന്‍ പറഞ്ഞെന്ന് എന്ന് രമേശ് ചെന്നിത്തല പറഞ്ഞ കാര്യം പറഞ്ഞതു തന്നെയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നിങ്ങള്‍ വലിയ സഹനശക്തിയുള്ളവരാണ്, അത് തുടരണമെന്നു തന്നെയാണ് എസ്എഫ്‌ഐ സമ്മേളനത്തില്‍ താന്‍ പറഞ്ഞത്. നിങ്ങള്‍ ഇതേ വഴിക്ക് തന്നെ പോകണം എന്ന് ഞാന്‍ പറഞ്ഞു എന്നത് അദ്ദേഹത്തെ പ്രകോപിപ്പിച്ചതായാണ് കണ്ടത്. ശരിയാണ് ഞാനത് പറഞ്ഞത് തന്നെയാണ്. കേരളത്തിലെ വിദ്യാര്‍ത്ഥി സംഘടന എന്ന നിലയ്ക്ക് എസ്എഫ്‌ഐക്കാണ് അവരുടെ സഹപ്രവര്‍ത്തകരുടെ വലിയ തോതിലുള്ള മരണം അനുഭവിക്കേണ്ടിവന്നത്.
 
അത് എതിര്‍ സംഘടനയില്‍ പെട്ടവര്‍ കൊല ചെയ്തതാണ്. 35 സഖാക്കള്‍ അങ്ങനെ കൊലചെയ്യപ്പെട്ടു. 13 പേരെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്വം രാഷ്ട്രീയമായി നിങ്ങള്‍ക്കുള്ളതാണെന്ന് പ്രമേയ അവതാരകന്‍ മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീട്ടുകാര്‍ക്ക് കുട്ടിയോട് അമിത വാത്സല്യം; 13 വയസുകാരന്‍ 5 വയസുുകാരിയെ കൊലപ്പെടുത്തി