Publish Date: Sun, 04 Apr 2021 (15:11 IST)
Updated Date: Sun, 04 Apr 2021 (15:17 IST)
ജയരാജന്റെ പ്രസ്താവനയില്‍ യാതൊരു തെറ്റും ഇല്ലെന്നും വ്യക്തി ആരാധന അനുവദിക്കുന്ന പാര്‍ട്ടിയല്ല സിപിഐഎം എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ പ്രസ് ക്ലബില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ക്യാപ്റ്റന്‍ പ്രയോഗത്തെ കുറിച്ചുള്ള പി ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പ് ഏറെ ചര്‍ച്ചയായിരുന്നു.
കമ്യൂണിസ്റ്റുകാര്‍ക്ക് ജനപ്രീതി വര്‍ധിച്ചതില്‍ പലരും അസ്വസ്ഥരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജയരാജന്‍ പറഞ്ഞതിനെ വക്രീകരിച്ച് കാണിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഒരു കമ്യൂണിസ്റ്റ് കാത്തുസൂക്ഷിക്കേണ്ട ജാഗ്രത പാലിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.