പാവപ്പെട്ടവർക്ക് കുറഞ്ഞ നിരക്കിൽ സിമന്റ് ലഭ്യമാക്കാനുളള സംവിധാനം പരിഗണനയില്‍ - മുഖ്യമന്ത്രി
കുറഞ്ഞ നിരക്കിൽ സിമന്റ് ലഭ്യമാക്കും - മുഖ്യമന്ത്രി
സംസ്ഥാനത്തെ പാവപ്പെട്ടവർക്ക് കുറഞ്ഞ നിരക്കിൽ സിമന്റ് ലഭ്യമാക്കാനുളള സംവിധാനം പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിമന്റ് ഉത്പ്പാദകരുമായി നേരിട്ട് ചർച്ച നടത്തി ഇതിനുളള സംവിധാനം ഒരുക്കും. വിഷയത്തില്‍ ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ സിമന്റ് വില കൂടുതലാണ്. എന്നാല്‍ ഇവിടെ സിമന്റ് വാങ്ങാൻ സബ്‌സിഡി നല്‍കാന്‍ സാധിക്കില്ല. വില നിയന്ത്രണം അടക്കമുളള വിഷയങ്ങൾ ചർച്ച ചെയ്യാനായി സിമന്റ് നിർമാതാക്കളുടെയും വ്യാപാരികളുടെയും യോഗം വിളിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.