Webdunia - Bharat's app for daily news and videos

Install App

സുധാകരന്റെ 'വെടി'; പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന് കോണ്‍ഗ്രസ്, എണ്ണിപറഞ്ഞ് പിണറായി

Webdunia
വെള്ളി, 18 ജൂണ്‍ 2021 (19:37 IST)
കണ്ണൂര്‍ പോര് കേരള രാഷ്ട്രീയത്തില്‍ വീണ്ടും ചര്‍ച്ചയാകുന്നു. കണ്ണൂരില്‍ നിന്നുള്ള പ്രബല നേതാവായ കെ.സുധാകരന്‍ കെപിസിസി അധ്യക്ഷസ്ഥാനത്ത് എത്തിയതിനു പിന്നാലെയാണ് വന്‍ വാദപ്രതിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടിരിക്കുന്നത്. കോളേജില്‍വച്ച് താന്‍ പിണറായിയെ ശാരീരികമായി ആക്രമിച്ചിട്ടുണ്ടെന്ന് ഒരു അഭിമുഖത്തില്‍ സുധാകരന്‍ പറഞ്ഞിരുന്നു. ഇതിനു ശക്തമായ ഭാഷയില്‍ മറുപടി നല്‍കിയിരിക്കുകയാണ് പിണറായി വിജയന്‍. 
 
തന്നെ ആക്രമിച്ചു എന്നത് സുധാകരന്റെ സ്വപ്‌നം ആയിരിക്കുമെന്ന് പിണറായി പറഞ്ഞു. മുന്‍ ഡിസിസി പ്രസിഡന്റ് പി.രാമകൃഷ്ണന്റെ വാക്കുകള്‍ ഉദ്ധരിച്ചാണ് പിണറായി സുധാകരനെ കടന്നാക്രമിച്ചത്. അലഞ്ഞുനടന്നുവന്ന റാസ്‌കലാണ് സുധാകരനെന്ന് പി.രാമകൃഷ്ണന്‍ പറഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സുധാകരന്‍ പലരെയും കൊന്ന് പണമുണ്ടാക്കി എന്നും പി.രാമകൃഷ്ണന്‍ ആരോപിച്ചിട്ടുണ്ടെന്നും പിണറായി വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിച്ചു. 20 മിനിറ്റ് സമയമെടുത്താണ് സുധാകരന് മുഖ്യമന്ത്രി എണ്ണിയെണ്ണി മറുപടി കൊടുത്തത്. 
 
തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ സുധാകരന്‍ പദ്ധതിയിട്ടതായി ഗുരുതര ആരോപണം പിണറായി വിജയന്‍ ഉന്നയിച്ചു. സുധാകരന്റെ വിശ്വസ്തരായ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും പിണറായി പറഞ്ഞു. മക്കളെ തട്ടിക്കൊണ്ടുപോകാന്‍ സുധാകരന്‍ പദ്ധതിയിട്ട കാര്യം തന്നോട് പറഞ്ഞ നേതാവ് ആരാണെന്ന് പറയാനാകില്ലെന്നും പിണറായി പറഞ്ഞു. 
 
കോളേജില്‍വച്ച് തന്നെ തല്ലിയെന്ന വാദം സുധാകരന്റെ പൊങ്ങച്ചം മാത്രമാണ്. കെ.സുധാകരനെ വിദ്യാര്‍ഥികള്‍ കോളജില്‍ അര്‍ധനഗ്‌നനാക്കി നടത്തിയിട്ടുണ്ട്. സുധാകരന് മോഹങ്ങള്‍ പലതുണ്ടാകും, വിചാരിക്കുന്നതുപോലെ വിജയനെ വീഴ്ത്താനാവില്ല. എങ്ങനെയാണ് സുധാകരന് ഇങ്ങനെ പൊങ്ങച്ചം പറയാന്‍ സാധിക്കുന്നതെന്നും പിണറായി പരിഹാസ രൂപേണ ചോദിച്ചു. 
 
അതേസമയം, സുധാകരന്റെ പരാമര്‍ശങ്ങളോട് കോണ്‍ഗ്രസില്‍ വലിയൊരു വിഭാഗം നേതാക്കള്‍ക്കും എതിര്‍പ്പുണ്ട്. അക്രമ സംഭവങ്ങളെ പര്‍വതീകരിച്ച് കാണിക്കല്‍ ജനങ്ങള്‍ക്കിടയില്‍ ദോഷം ചെയ്യും. പ്രതികരണങ്ങള്‍ കൂടുതല്‍ ജാഗ്രതയോടെ വേണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൃദയാഘാതം ഉണ്ടായ വയോധികന് സിപിആര്‍ നല്‍കിയതിന് പിന്നാലെ റെയില്‍വേയെ വിമര്‍ശിച്ച് ഡോക്ടര്‍മാര്‍; കാരണം ഇതാണ്

തയ്യല്‍ കടക്കാരന് വൈദ്യുതി ബില്ല് 86 ലക്ഷം രൂപ! പിന്നീട് നടന്നത്

തന്റെ രാജിക്കാര്യം കേന്ദ്രം തീരുമാനിക്കുമെന്ന് കെ സുരേന്ദ്രന്‍; സുരേന്ദ്രന്‍ രാജിവെക്കില്ലെന്ന് പ്രകാശ് ജാവദേക്കര്‍

ട്രാന്‍സ്‌ജെന്‍ഡര്‍ സൈനികരെ സര്‍വീസില്‍ നിന്നും പുറത്താക്കാനൊരുങ്ങി ട്രംപ്; ജനുവരി 20ന് എന്ത് സംഭവിക്കുമെന്ന് കണ്ണുനട്ട് അമേരിക്ക

ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും സോഷ്യലിസ്റ്റ്, മതേതരം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താല്‍പര്യ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

അടുത്ത ലേഖനം
Show comments