Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭര്‍തൃവീട്ടില്‍ 11 വര്‍ഷം ഒളിച്ചു താമസിച്ച സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ സജിതയെയും റഹ്മാനെയും സന്ദര്‍ശിച്ചു

ഭര്‍തൃവീട്ടില്‍ 11 വര്‍ഷം ഒളിച്ചു താമസിച്ച സംഭവം: മനുഷ്യാവകാശ കമ്മീഷന്‍  സജിതയെയും റഹ്മാനെയും സന്ദര്‍ശിച്ചു

ശ്രീനു എസ്

, വെള്ളി, 18 ജൂണ്‍ 2021 (18:30 IST)
നെന്മാറയിലെ ഭര്‍തൃവീട്ടില്‍ 11 വര്‍ഷം ഒളിച്ചു താമസിച്ച സജിതയുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെട്ടോ എന്ന്  സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നേരിട്ട് അന്വേഷിക്കും. നെന്മാറയിലെത്തി സജിതയെയും റഹ്മാനെയും റഹ്മാന്റെ മാതാപിതാക്കളെയും നേരിട്ട് കണ്ട് സംസാരിച്ച ശേഷം കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥാണ് ഇക്കാര്യം അറിയിച്ചത്.
    
കമ്മീഷന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് (ഇന്‍വെസ്റ്റിഗേഷന്‍) ടോമിന്‍ കെ തച്ചങ്കരിക്കാണ് അന്വേഷണ ചുമതല. സജിത അനുഭവിച്ചത് മനുഷ്യാവകാശ ലംഘനമാണെന്ന വ്യാപക പരാതിയുടെ പശ്ചാത്തലത്തിലാണ് കമ്മീഷന്‍ സജിതയെയും റഹ്മാനെയും നേരിട്ട് സന്ദര്‍ശിച്ചത്. ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മീഷന്‍ അന്വേഷണ വിഭാഗത്തിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. റിപ്പോര്‍ട്ട് കിട്ടിയശേഷം കേസ് പരിഗണിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്നും നാളെയും കേരള, കര്‍ണാടക തീരങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യത: കടലില്‍ പോകരുതെന്ന് നിര്‍ദേശം