Webdunia - Bharat's app for daily news and videos

Install App

വര്‍ഗീയ ശക്തികളുടെ കളിയുടെ കൂടെ അന്‍വറും കൂടി; രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി

പി.വി.അന്‍വറിന്റെ ആരോപണം തുടങ്ങുമ്പോള്‍ തന്നെ നമുക്കും അതിനെപ്പറ്റി ഒരു ധാരണ ഉണ്ടായിരുന്നു

രേണുക വേണു
വ്യാഴം, 3 ഒക്‌ടോബര്‍ 2024 (14:00 IST)
എല്‍ഡിഎഫ് ബന്ധം ഉപേക്ഷിച്ച പി.വി.അന്‍വര്‍ എംഎല്‍എയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതുപക്ഷത്തിനെതിരെ പ്രവര്‍ത്തിക്കുന്ന വര്‍ഗീയ ശക്തികളുമായി അന്‍വര്‍ കൂട്ടുകൂടിയെന്ന് പിണറായി പറഞ്ഞു. എല്‍ഡിഎഫും സിപിഎമ്മും വിടുകയായിരുന്നു അന്‍വറിനെ ലക്ഷ്യമെന്നും പുതിയ പാര്‍ട്ടി രൂപീകരിച്ചാല്‍ അതിനെയും നേരിടുമെന്നും മുഖ്യമന്ത്രി ഇന്നത്തെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 
 
' ചില വര്‍ഗീയ ശക്തികള്‍ ഞങ്ങള്‍ക്കെതിരെ എങ്ങനെ കാര്യങ്ങള്‍ നീക്കാമെന്നാണ് നോക്കുന്നത്. ഞങ്ങള്‍ക്കൊപ്പം അണിനിരക്കുന്നവരെ എങ്ങനെ പിന്തിരിപ്പിക്കാമെന്നാണ് അവരുടെ ശ്രമം. രണ്ട് വര്‍ഗീയതയുമായി ബന്ധപ്പെട്ടും ഞങ്ങള്‍ക്കെതിരെ ആരോപണം ഉന്നയിക്കും. ഈ വര്‍ഗീയ ശക്തികളുടെ കൂടെ അന്‍വറും ചേര്‍ന്നു എന്നുവേണം മനസിലാക്കാന്‍. പുതിയ പാര്‍ട്ടി രൂപീകരിച്ചാല്‍ അതിനെയും നേരിട്ടു പോകുകയെന്നതാണ് ഞങ്ങളുടെ നിലപാട്,' പിണറായി പറഞ്ഞു 
 
' പി.വി.അന്‍വറിന്റെ ആരോപണം തുടങ്ങുമ്പോള്‍ തന്നെ നമുക്കും അതിനെപ്പറ്റി ഒരു ധാരണ ഉണ്ടായിരുന്നു. ഒരു എംഎല്‍എ എന്ന നിലയ്ക്ക് ആരോപണത്തെ ഗൗരവത്തോടെ എടുത്തു. അതിന്റെ ഭാഗമായി അന്വേഷണം പ്രഖ്യാപിച്ചു. അപ്പോ മെല്ലെ മെല്ലെ അന്‍വര്‍ മാറിമാറി വരുന്നു. സിപിഎം പാര്‍ലമെന്റ് പാര്‍ട്ടിയില്‍ നിന്നും എല്‍ഡിഎഫില്‍ നിന്നും വിടുന്നു എന്നതിലേക്ക് ഒരു ഘട്ടത്തില്‍ എത്തി. ഏതൊക്കെ രീതിയില്‍ തെറ്റായി കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ പറ്റും എന്നാണ് അദ്ദേഹം നോക്കിയത്,' മുഖ്യമന്ത്രി പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

70-ാമത് നെഹ്‌റു ട്രോഫി വള്ളം കളിയ്ക്ക് സ്‌പോണ്‍സറായി റമ്മി കള്‍ച്ചര്‍; മികച്ച ക്യാപ്റ്റന് സ്‌കില്‍ അവാര്‍ഡും

റോഡരുകിൽ മാലിന്യം തള്ളിയ ലോറിക്ക് 50000 രൂപാ പിഴ

ആശുപത്രിക്കുള്ളില്‍ വച്ച് ഡോക്ടറെ വെടിവെച്ചുകൊന്നു

ഇസ്രായേലിനെ പ്രതിരോധിക്കാൻ അറബ് രാജ്യങ്ങളുടെ പിന്തുണ തേടി ഇറാൻ, മേഖലയിലെ പ്രതിസന്ധി ഇന്ത്യയേയും ബാധിക്കും

തിരുവനന്തപുരം മൃഗശാലയില്‍ നിന്നും ചാടിപ്പോയ മൂന്നാമത്തെ ഹനുമാന്‍ കുരങ്ങിനെയും കൂട്ടിലാക്കി

അടുത്ത ലേഖനം
Show comments