ഓഖി ചുഴലിക്കാറ്റ്: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി; ദുരിതബാധിതര്‍ സഹായത്തിനായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങേണ്ട സ്ഥിതിയുണ്ടാവില്ല
ഓഖി ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് ആശ്വാസമെത്തിക്കാന്‍ നടപടികള്‍ വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി
ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് മരണമടഞ്ഞവരുടെ കുടുംബങ്ങൾക്കുള്ള ധനസഹായം നൽകുന്നത് അടക്കമുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ അനുവദിച്ചതായും വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, ഓഖി ചുഴലിക്കാറ്റിൽ കാണാതായവരിൽ നാലു പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇതോടെ മരിച്ചവരുടെ എണ്ണം 58 ആയി ഉയര്‍ന്നു. കൊച്ചി ചെല്ലാനത്തുനിന്ന് ഒന്നും ബേപ്പൂർ തീരത്തുനിന്നു മൂന്നും മൃതദേഹങ്ങളാണു കണ്ടെത്തിയത്. ചൊവ്വാഴ്ച ഒൻപതു പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. കോഴിക്കോട് ഏഴും കൊച്ചി ,താനൂർ എന്നിവിടങ്ങളിൽ ഒന്നു വീതവും മൃതദേഹങ്ങളാണു കഴിഞ്ഞ ദിവസം ലഭിച്ചത്.