Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജോലി സമയത്തിനിടെ മൊബൈൽ ഫോണിൽ 'കുത്തിക്കളി'ക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി; താക്കീതുമായി മുഖ്യമന്ത്രി

സെക്രട്ടേറിയറ്റിലെ ഡപ്യൂട്ടി സെക്രട്ടറി മുതലുള്ള ഉദ്യോഗസ്ഥരുടെ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

ജോലി സമയത്തിനിടെ മൊബൈൽ ഫോണിൽ 'കുത്തിക്കളി'ക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി; താക്കീതുമായി മുഖ്യമന്ത്രി
, ചൊവ്വ, 30 ജൂലൈ 2019 (07:53 IST)
ജോലിസമയത്ത് മൊബൈൽ ഫോണിൽ ‘കുത്തിക്കളി’ക്കുന്ന ഉദ്യോഗസ്ഥർക്കതിരെ നടപടിയുണ്ടാകുമെന്നും ഇതു കണ്ടില്ലെന്നു നടക്കാനാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സെക്രട്ടേറിയറ്റിലെ ഡപ്യൂട്ടി സെക്രട്ടറി മുതലുള്ള ഉദ്യോഗസ്ഥരുടെ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
 
പൊതുജനങ്ങളുടെ സന്ദർശന സമയത്ത് ഉദ്യോഗസ്ഥർ സീറ്റിലുണ്ടാകണം. ഫയലുകൾ പരമാവധി മലയാളത്തിൽ കൈകാര്യം ചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുന്നിൽ വരുന്ന ഫയലുകളിൽ അനാവശ്യമായി എതിർപ്പ് രേഖപ്പെടുത്തുന്ന രീതി സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥർ അവസാനിപ്പിക്കണം.
 
എല്ലാ വകുപ്പുകളുമായി ചർച്ച നടത്തിയാൽ ഫയൽനീക്കം എളുപ്പമാകും. ഇൗ സംസ്കാരം വികസിപ്പിച്ചെടുക്കാൻ കഴിയാത്തതാണ് സെക്രട്ടേറിയറ്റിന്റെ ഏറ്റവും വലിയ പോരായ്മ. സാധാരണക്കാരന് എന്തു നേട്ടമുണ്ടാകും എന്നതു കണക്കിലെടുത്തുവേണം  നയപരമായ തീരുമാനം കൈക്കൊള്ളാൻ-മുഖ്യമന്ത്രി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വെറും 34 മാസങ്ങൾകൊണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായി റിലയൻസ് ജിയോ !