Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വാശ്രയ പ്രവേശനം; ആരുടെയും പഠനാവസരം നഷ്ടപ്പെടില്ലെന്ന് മുഖ്യമന്ത്രി

സ്വാശ്രയ പ്രവേശനം; ആരുടെയും പഠനാവസരം നഷ്ടപ്പെടില്ലെന്ന് മുഖ്യമന്ത്രി

സ്വാശ്രയ പ്രവേശനം; ആരുടെയും പഠനാവസരം നഷ്ടപ്പെടില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം , തിങ്കള്‍, 28 ഓഗസ്റ്റ് 2017 (21:09 IST)
സ്വാശ്രയ കോളേജില്‍ മെഡിക്കല്‍ പ്രവേശനത്തിന് യോഗ്യത നേടിയ പാവപ്പെട്ട ഒറ്റ വിദ്യാര്‍ഥിക്കുപോലും പഠനാവസരം നഷ്ടപ്പെടില്ലെന്ന് സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

സു​പ്രീം കോ​ട​തി നി​ർ​ദ്ദേ​ശ​പ്ര​കാ​രം ബാ​ങ്ക് ഗാ​ര​ണ്ടി കൊ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത​തു​കൊ​ണ്ടു മാ​ത്രം ഒ​രു വി​ദ്യാ​ർ​ഥി​ക്കും പ​ഠ​നാ​വ​സ​രം നി​ഷേ​ധി​ക്ക​പ്പെ​ടി​ല്ലെ​ന്നു സ​ർ​ക്കാ​ർ ഉ​റ​പ്പു​വ​രു​ത്തു​മെ​ന്നു മു​ഖ്യ​മ​ന്ത്രി വാര്‍ത്താകുറിപ്പില്‍ വ്യ​ക്ത​മാ​ക്കി.

സുപ്രീംകോടതി വിധി പ്രകാരം അന്തിമമായി ഫീസ് നിശ്ചയിക്കാനുള്ള അധികാരം നിയമപ്രകാരം സര്‍ക്കാര്‍ രൂപീകരിച്ച ഫീസ് റഗുലേറ്ററി കമ്മിറ്റിക്കാണ്. ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ കമ്മിറ്റിയോട് കഴിയുന്നതും വേഗത്തില്‍ ഫീസ് ഘടന അന്തിമമായി തീരുമാനിക്കണമെന്ന് ആവശ്യപ്പെടുമെന്നും മുഖ്യന്ത്രി പറഞ്ഞു.

അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് പ്രവേശനം പൂർത്തിയാക്കാൻ ബാങ്ക് ഗ്യാരണ്ടി ലഭ്യമാക്കുന്നതിനും ഫീസ് നിർണയത്തിനശേഷം ആവശ്യമെങ്കിൽ ബാങ്ക് വായ്പ ലഭ്യമാക്കുന്നതിനും സർക്കാർ സഹായിക്കുമെന്നും മുഖ്യന്ത്രി  അറിയിച്ചു.

എ​ല്ലാ സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ​ക്കും 11 ല​ക്ഷം ഫീ​സ് വാ​ങ്ങാ​മെ​ന്നാ​ണ് സു​പ്രീംകോ​ട​തി ഇന്ന് വി​ധി​ച്ച​ത്. ആ​റ് ല​ക്ഷം രൂ​പ ബാ​ങ്ക് ഗാ​ര​ണ്ടി ഈ​ടാ​ക്കാ​മെ​ന്നും കോ​ട​തി അ​റി​യി​ച്ചു. വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കി പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജി സു​പ്രീം​കോ​ട​തി ത​ള്ളു​ക​യും ചെ​യ്തു.

അ​തേ​സ​മ​യം, അ​ഡ്മി​ഷ​ൻ പൂ​ർ​ത്തി​യാ​കാ​ൻ മൂ​ന്നു​ദി​വ​സം മാ​ത്ര​മേ ബാ​ക്കി ഉ​ള്ളൂ എ​ന്ന​തി​നാ​ൽ, ബാ​ങ്ക് ഗാ​ര​ണ്ടി ന​ൽ​കാ​ൻ 15 ദി​വ​സ​ത്തെ സ​മ​യം കോ​ട​തി അ​നു​വ​ദി​ച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘സാറാമ്മ’ ചതിച്ചെന്ന് വിദഗ്ദര്‍; ഫോണില്‍ നിന്ന് കോണ്‍‌ടാക്‍ട് നമ്പറുകളും മെയിലുകളും ചോര്‍ത്തപ്പെട്ടു! ?