ദേശീയഗാന വിവാദം വർഗീയവത്കരിക്കാനാണ് ശ്രമം നടക്കുന്നത്; ഇത് കേരളത്തില്‍ വിലപ്പോവില്ല: മുഖ്യമന്ത്രി
ദേശീയഗാന വിവാദം വർഗീയവത്കരിക്കാൻ ശ്രമമെന്ന് പിണറായി
ദേശീയഗാന വിവാദം വർഗീയവത്കരിക്കാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിന്റെ ഭാഗമായാണ് ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ കമലിനെതിരെ പ്രതിഷേധം നടന്നത്. ഈ പ്രതിഷേധത്തിന്റെ പിന്നിൽ സംഘപരിവാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കമാലുദീൻ എന്ന് നീട്ടിപ്പറഞ്ഞായിരുന്നു പ്രതിഷേധം നടത്തിയത്. ഇതിനു പിന്നിലും വർഗീയതയുടെ അസഹിഷ്ണുതയാണുള്ളത്. എന്നാല്‍ ഈ രീതി കേരളത്തിൽ വിലപ്പോവില്ല. ഇതിനെതിരെ സംസ്ഥാന സർക്കാർ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.