Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വാശ്രയ വിഷയം; യു ഡി എഫിന്റെ നിരാഹാര സമരം ആറാം ദിവസത്തിലേക്ക്, സമരക്കാരുടെ ആരോഗ്യനില വഷളാകുന്നു

സ്വാശ്രയ വിഷയം; എം എൽ എമാർക്ക് ഇത് പട്ടിണിയുടെ ആറാം ദിവസം, പിന്നോട്ടില്ലെന്ന് യു ഡി എഫ്

സ്വാശ്രയ വിഷയം; യു ഡി എഫിന്റെ നിരാഹാര സമരം ആറാം ദിവസത്തിലേക്ക്, സമരക്കാരുടെ ആരോഗ്യനില വഷളാകുന്നു
തിരുവനന്തപുരം , തിങ്കള്‍, 3 ഒക്‌ടോബര്‍ 2016 (09:51 IST)
സ്വാശ്രയ വിഷയത്തിൽ സർക്കാർ സ്വീകരിച്ചിരിക്കുന്ന നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് യു ഡി എഫ് എംഎൽഎ മാർ നടത്തി വരുന്ന നിരാഹാര സമരം ആറാം ദിവസത്തിലേക്ക് കടന്നു. നിരാഹാരമിരിക്കുന്ന എം എൽ എമാരുടെ ആരോഗ്യനില വഷളായതായി മെഡിക്കൽ റിപ്പോർട്ട്. ഷാഫി പറമ്പിലിനേയും ഹൈബി ഈഡനേയും ആശുപത്രിയിലേക്ക് മാറ്റിയേക്കും. ഇവർക്ക് പകരം മറ്റ് മൂന്ന് എം എൽ എമാർ നിരാഹാരമിരിക്കുമെന്നാണ് വിവരം.
 
അതേസമയം, സ്വാശ്രയ വിഷയത്തെച്ചൊല്ലി നിയമസഭയിൽ ഇന്നും പ്രതിപക്ഷ ബഹളം. സഭ തൽക്കാലത്തെക്ക് നിർത്തിവെച്ചു. ചോദ്യോത്തരവേളയോടെ സഭ ആരംഭിച്ചെങ്കിലും പ്രതിപക്ഷം ഇടപെടുകയായിരുന്നു. ചോദ്യോത്തര വേള റദ്ദാക്കി പ്രശ്നത്തിൽ സ്പീക്കർ ചർച്ച നടത്തി പരിഹാരം കാണണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. ഇതു സ്പീക്കർ നിരസിച്ചതോടെ പ്രതിപക്ഷം നടുക്കളത്തിലിറങ്ങി പ്രതിഷേധിച്ചു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡൊണാള്‍ഡ് ട്രംപിന്റെ ഹോട്ടലിനു നേരെ ആക്രമണം; പിന്നിലാരാണെന്ന് കണ്ടെത്താന്‍ കഴിയാതെ പൊലീസ്