Select Your Language

Notifications

webdunia
webdunia
webdunia
webdunia

പിണറായി വിജയൻ മമ്മൂട്ടിയു‌ടെ കടുത്ത ആരാധകൻ?!

''തലശേരിക്കാരനായിട്ടും അയാള്‍ക്ക് എന്നെ ഇതേ വരെ മനസിലാക്കാന്‍ കഴിഞ്ഞില്ലല്ലോ'' - നടന് മറുപടിയുമായി പിണറായി വിജയൻ

പിണറായി വിജയൻ മമ്മൂട്ടിയു‌ടെ കടുത്ത ആരാധകൻ?!
, വെള്ളി, 24 ഫെബ്രുവരി 2017 (14:56 IST)
ലിബർട്ടി ബഷീറിന് കിടിലൻ മറുപടിയുമാ‌യി മുഖ്യമന്ത്രി പിണറായി വിജയൻ. മെഗാ‌സ്റ്റാർ മമ്മൂട്ടിയുടെ കടുത്ത ആരാധകനാണ് പിണറായി വിജയനെന്ന് ലിബർട്ടി ബഷീർ അടുത്തിടെ പറഞ്ഞിരുന്നു. ഇതിന് മറുപടിയെന്നോണമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. തലശേരിക്കാരനായിട്ടും അയാള്‍ക്ക് എന്നെ ഇതേ വരെ മനസിലാക്കാന്‍ കഴിഞ്ഞില്ലല്ലോ എന്നാണ് എനിക്ക് ഇപ്പോള്‍ പറയാനാകുന്നതെന്ന് പിണറായി വിജയന്‍ തലശേരിയില്‍ പറഞ്ഞു.
 
കേരളത്തിലെ ഒരു മഹാനടന്റെ ഫാനാണ് മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന ആളെന്നും മുഖ്യമന്ത്രിയില്‍ നടന് വല്ലാത്ത സ്വാധീനമുണ്ടെന്നുമായിരുന്നു ലിബർട്ടി ബഷീർ പറഞ്ഞത്. തിയറ്റര്‍ സമരകാലത്ത് സര്‍ക്കാരില്‍ നിന്ന് തനിക്ക് നീതി ലഭിക്കാതിരിക്കാന്‍ കാരണം പിണറായി വിജയനില്‍ മമ്മൂട്ടിക്കുള്ള സ്വാധീനമാണെന്നും ബഷീർ ആരോപിച്ചിരുന്നു. 
 
ക്രിമിനല്‍ സ്വഭാവമുള്ളവര്‍ സിനിമാ രംഗത്ത് വര്‍ധിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിനിമാ രംഗത്തുള്ളവര്‍ അധോലോകത്തെ വെല്ലുന്ന പ്രവര്‍ത്തനം നടത്തുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പി ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത വിശ്വാസപൂര്‍വം മന്‍സൂര്‍ എന്ന സിനിമയുടെ സ്വിച്ച് ഓണ്‍ തലശേരിയില്‍ നിര്‍വഹിക്കുകയായിരുന്നു പിണറായി വിജയന്‍. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സാംസംഗ് മേധാവിയുടെ വാസം ഇരുപതോളം പേരെ ഭക്ഷണമാക്കിയ നരഭോജിക്കൊപ്പം; കാരണമറിഞ്ഞാല്‍ ഞെട്ടും!