ജോസ് കെ മാണി വിഭാഗം ചെയർമാൻ പാർട്ടിക്കു ബാധ്യത; പാലായില്‍ നിഷയെ പിന്തുണയ്‌ക്കും - പിജെ ജോസഫ്

വെള്ളി, 23 ഓഗസ്റ്റ് 2019 (20:00 IST)
പാലാ ഉപതെരഞ്ഞെടുപ്പിൽ നിഷാ ജോസ് കെ. മാണി ജയസാധ്യതയുള്ള സ്ഥാനാര്‍ഥിയാണെങ്കില്‍ പിന്തുണയ്‌ക്കുമെന്ന് കേരള കോൺഗ്രസ്(എം) വർക്കിംഗ് ചെയർമാൻ പിജെ ജോസഫ്.

തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ആരെ നിർത്തിയാലും പിന്തുണയ്‌ക്കും. സ്ഥാനാർഥിയെ കൂടിയാലോചിച്ചായിരിക്കണം തീരുമാനിക്കേണ്ടത്. പാലായില്‍ നിഷയ്‌ക്ക് ജയാധ്യത ഉണ്ടെങ്കില്‍ പിന്തുണയ്‌ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജോസ് കെ മാണി വിഭാഗം ചെയർമാൻ പാർട്ടിക്കു ബാധ്യതയാണ്. പാര്‍ട്ടിയില്‍ സമയവായം ഉണ്ടാക്കുകയയായിരുന്നു തന്റെ ലക്ഷ്യം. എന്നാൽ പാർട്ടി ഭരണഘടന ലംഘിച്ച് മൂന്നു മിനിറ്റ് കൊണ്ടാണു ചെയർമാനെ തിരഞ്ഞെടുത്തത്.

വിപ്പു നൽകാനുള്ള അധികാരം ജില്ലാ പ്രസിഡന്റുമാരിൽ നിന്നു എടുത്തു കളഞ്ഞെന്നും സ്‌റ്റിയറിംഗ് കമ്മിറ്റി യോഗത്തിന് ശേഷം ജോസഫ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഭര്‍ത്താവ് ജോലിക്ക് പോകുന്നില്ല, പട്ടിണി മൂലം എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊന്നു - അമ്മ അറസ്‌റ്റില്‍