Webdunia - Bharat's app for daily news and videos

Install App

കോൺഗ്രസ് ഇടപെട്ടു, സമാന്തര പ്രചരണം ചച്ചകൾക്ക് ശേഷം മതിയെന്ന് പിജെ ജോസഫ്

Webdunia
ഞായര്‍, 8 സെപ്‌റ്റംബര്‍ 2019 (11:57 IST)
കോട്ടയം: പാല ഉപ തിരഞ്ഞെടുപ്പിൽ നിലയാട് മയപ്പെടുത്തി പിജെ ജോസഫ് വിഭാഗം. യുഡി‌ഫുമായുള്ള ചർച്ചകൾക്ക് ശേഷം സമാന്തര പ്രചരണത്തിന്റെ കാര്യത്തിൽ തീരുമാനം എടുത്താൽ മതിയെന്ന് കോട്ടയം ജില്ലാ കമ്മറ്റിക് പിജെ ജോസഫ് നിർദേശം നൽകി. കോൺഗ്രസ് നേതാക്കൾ പ്രശ്ന പരിഹാരത്തിനായി നേരിട്ട് ഇടപെട്ടതോടെയാണ് പി ജെ ജോസഫ് നിലപട് പുനഃപരിശോധിക്കാൻ തീരുമാനിച്ചത്.
 
മണ്ഡലത്തിൽ ഒന്നിച്ചുള്ള പ്രചരണത്തിന് നിലവിൽ സാഹചര്യം ഇല്ല എന്ന് പിജെ ജോസഫ് തുറന്ന് വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് കോൺഗ്രസ് നേതാക്കൾ വീണ്ടും അനുനയ നീങ്ങളുമായി എത്തിയത്. കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പാലയിലെത്തി നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. ഉമ്മൻ ചാണ്ടി അടക്കമുള്ളവർ പിജെ ജോസഫുമായി ഫോണിൽ സംസാരിക്കുകയും ചെയ്തു. ഇതോടെയാണ് സമാന്തര പ്രചരണം ഉടൻ വേണ്ടെന്ന തിരുമാനത്തിലേക്ക് പിജെ ജോസഫ് എത്തിയത്.     

വിഷയത്തിൽ കോൺഗ്രസ് നേതാക്കൾ ഇടപെട്ടിട്ടുണ്ട്. സമാന്തര പ്രചരണത്തിൽ ചർച്ച ചെയത് തീരുമാനം എടുക്കുമെന്നും ഇതിനായി മോൺസ് ജോസഫിനെയും ജോയ് എബ്രഹാമിനെയും ചുമതലപ്പെടുത്തിയതായും പിജെ ജോസഫ് പറഞ്ഞു. രണ്ട് ദിവസത്തിനുള്ളിൽ പ്രചരണത്തിന്റെ കാര്യത്തിൽ ജോസഫ് വിഭാഗം അന്തിമ തീരുമാനം എടുക്കും എന്നാണ് റിപ്പോർട്ടുകൾ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

Kochi Metro: കൊച്ചി മെട്രോയുടെ മുഖം മാറുന്നു; കളമശ്ശേരി സ്റ്റേഷനില്‍ നിന്ന് ഇനി പെട്രോളും അടിക്കാം

Air India: മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കി: എയര്‍ ഇന്ത്യക്ക് അരലക്ഷം പിഴ

വേടന്റെ പരിപാടി മുടങ്ങിയതില്‍ അതിരുവിട്ട പ്രതിഷേധം, ഒരാള്‍ അറസ്റ്റില്‍

പെന്‍ഷന്‍കാര്‍ക്കുള്ള പ്രധാന മുന്നറിയിപ്പ്: തടസ്സങ്ങള്‍ ഒഴിവാക്കാന്‍ മെയ് 31നകം വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുക

കൊല്ലത്ത് അമ്മയും മകനും മരിച്ച നിലയില്‍; മാതാവിന്റെ കഴുത്തില്‍ മുറിവ്

അടുത്ത ലേഖനം
Show comments