Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചന്ദ്രയാൻ-2 ലോകത്തിന് പ്രചോദനം, ഐഎസ്ആർഒയെ പ്രശംസിച്ച് നാസ !

ചന്ദ്രയാൻ-2 ലോകത്തിന് പ്രചോദനം, ഐഎസ്ആർഒയെ പ്രശംസിച്ച് നാസ !
, ഞായര്‍, 8 സെപ്‌റ്റംബര്‍ 2019 (11:04 IST)
ഇന്ത്യയുടെ അഭിമാന ചാന്ദ്ര ദൗത്യം ചന്ദ്രയാൻ 2വിനെ അഭിനന്ദിച്ച് അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്യുക എന്ന ദൗത്യം പൂർണ വിജയം കണ്ടില്ലെങ്കിലും ഇന്ത്യയുടെ ചാന്ദ്ര യാത്ര ലോകത്തിന് തന്നെ പ്രചോദനം നൽകുന്നതാണ് എന്ന് നാസ വ്യക്തമാക്കി. 
 
ഐഎസ്ആർഒയുടെ ട്വീറ്റിന് നൽകിയ മറുപടിയിലാണ് ചന്ദ്രയാൻ 2വിനെയും ഐഎസ്ആർഒയെയും പ്രശംസിച്ച് നാസ രംഗത്തെത്തിയത്. 'ബഹിരാകാശ ദൗത്യങ്ങൾ കഠിനമാണ്. ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തിലേക്ക് ലൻഡ് ചെയ്യാൻ ഐഎസ്ആർഒ നടത്തിയെ ശ്രമകരമായ ദൗത്യത്തെ ഞങ്ങൾ അഭിനന്ദിക്കുന്നു. ചാന്ദ്ര യാത്ര കൊണ്ട് നിങ്ങൾ ഞങ്ങളെ പ്രചോദിപ്പിക്കുകകയാണ് നമ്മുടെ സരയൂധത്തെ അടുത്തറിയാനുള്ള പദ്ധതികളുമായി ഒരുമിച്ച് മുന്നേറാം'. നാസ ട്വിറ്ററിൽ കുറിച്ചു.
 
ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്യനുള്ള ദൗത്യങ്ങളിൽ നാസ നിരവധി തവണ പരാജയങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്. പരാജയങ്ങളിൽനിന്നും പാഠം ഉൾക്കൊണ്ടാണ് നാസ പിന്നീട് വലിയ ദൗത്യങ്ങൾ വിജയകരമായി പൂർത്തിയാക്കിയത്. ചന്ദ്രയാൻ 2 95 ശതമാനവും വിജയമാണ് എന്നും ഓർബിറ്റർ പ്രതീക്ഷിച്ചതിനേക്കാൾ ആറ് വർഷം കൂടുതൽ ചന്ദ്രനെ ഭ്രമണം ചെയ്ത് വിവരങ്ങൾ കൈമാറും എന്നും ഐഎസ്ആർഒ വ്യക്തമാക്കിയിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുതിർന്ന അഭിഭാഷകനും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന റാം ജഠ്മലാനി അന്തരിച്ചു