Webdunia - Bharat's app for daily news and videos

Install App

ജോസഫിന്റെ പിന്തുണ ആവശ്യമെന്ന് ജോസ് ടോം, പാലായില്‍ പ്രചാരണത്തിനു പോകുമെന്ന് ജോസഫ്; ‘രണ്ടില’യുടെ കാര്യത്തില്‍ തീരുമാനമായില്ല

Webdunia
തിങ്കള്‍, 2 സെപ്‌റ്റംബര്‍ 2019 (12:27 IST)
പാലാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേലിന് വേണ്ടി പ്രചാരണം നടത്തുമെന്നും വിജയത്തിനായി പ്രവര്‍ത്തിക്കുമെന്നും മുതിര്‍ന്ന നേതാവ് പിജെ ജോസഫ്.

രണ്ടില ചിഹ്നം നല്‍കുന്ന കാര്യത്തില്‍ ചില സാങ്കേതിക പ്രശ്‌നങ്ങളുണ്ട്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇന്നലെ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നതായും ജോസഫ് പറഞ്ഞു.

അതേസമയം, പാര്‍ട്ടിയില്‍ അസ്വാരസ്യങ്ങളില്ലെന്നും, വിജയിക്കാന്‍ ജോസഫിന്റെ പിന്തുണ ആവശ്യമാണെന്നും ജോസ് ടോം വ്യക്തമാക്കി. അദ്ദേഹത്തെ നേരിട്ട് പോയി കാണുകയും പിന്തുണ തേടുകയും ചെയ്യും. യുഡിഎഫിലെ മുതിര്‍ന്ന നേതാവാണ് അദ്ദേഹം. വിജയിക്കാന്‍ അദ്ദേഹത്തിന്റെ സഹായം ആവശ്യമുണ്ടെന്നും ജോസ് ടോം പറഞ്ഞു.

പാലായിലെ ജനങ്ങൾ തന്നെ ഇരുകയ്യും നീട്ടി സ്വീകരിക്കും. ആരാകണം സ്ഥാനാര്‍ഥി എന്ന ചോദ്യത്തിന് ജോസ് കെ മാണിയുടെയും നിഷയുടെയും പേരാണ് പാര്‍ട്ടിയില്‍ ഉയര്‍ന്നു വന്നത്. എന്നാല്‍, കുടുംബത്തിൽ നിന്ന് സ്ഥാനാര്‍ഥി എന്ന് തീരുമാനിച്ചത് ജോസാണ്. സ്‌റ്റിയറിംഗ് കമ്മിറ്റി  ഇത് അംഗീകരിക്കുകയായിരുന്നെന്നും ജോസ് ടോം പറഞ്ഞു.

അതിനിടെ രണ്ടില ചിഹ്നത്തിന് വേണ്ടി ആരുടെ മുന്നിലും തലകുനിക്കില്ലെന്ന പ്രസ്‌താവനയില്‍ നിന്നും ജോസ് ടോം പിന്മാറി. “രണ്ടില ചിഹ്നം വേണ്ട എന്ന് പറഞ്ഞിട്ടില്ല. കെഎം മാണിയുടെ ചിഹ്നമായ രണ്ടില ആയിരിക്കണം ചിഹ്നം എന്നാണ് ആഗ്രഹിക്കുന്നത്. അതിനായി വിട്ടുവീഴ്ച ചെയ്യണമെന്ന് പറയാന്‍ എനിക്ക് അധികാരമില്ല. ചിഹ്നം എന്തായിരിക്കണമെന്ന് ജോസ് കെ മാണിയും യുഡിഎഫും തീരുമാനിക്കും. അവരുടെ തീരുമാനം എന്തായാലും താന്‍ അത് അത് അംഗീകരിക്കും” - എന്നും അദ്ദേഹം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സാമ്പത്തിക തട്ടിപ്പ് ദേവസ്വം ബോർഡ് ക്ലർക്കായിരുന്ന ആൾക്ക് 24 വർഷം കഠിനതടവ്

ബൈക്കിൽ എത്തിയ അജ്ഞാതൻ അധ്യാപികയെ അടിച്ചിട്ടശേഷം നാല് പവന്റെ മാല കവർന്നു

കഞ്ചാവ് കേസിൽ യുവതിക്ക് മൂന്ന് വർഷം കഠിനതടവ്

ധാന്യങ്ങള്‍ സൂക്ഷിക്കുമ്പോള്‍ പ്രാണികളുടെ ശല്യം ഉണ്ടാകാറുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

നിങ്ങള്‍ സൗജന്യ എഐ ടൂളുകള്‍ക്ക് പിന്നാലെ പോകുന്നവരാണോ? സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments