'ഔദാര്യം വേണ്ട, രണ്ടില്ല ഇല്ലെങ്കിലും മത്സരിക്കും'; നിലപാട് കടുപ്പിച്ച് ജോസ് കെ മാണി
നിഷ ജോസ് കെ മാണി മത്സരിക്കുന്നതിനോടാണ് പാർട്ടിയിൽ ഭൂരിഭാഗം പേർക്കും താത്പര്യമെന്നാണ് ജോസ് കെ മാണി പക്ഷം.
രണ്ടില ചിഹ്നം തർക്കത്തിലായാൽ സ്വന്ത്ര ചിഹ്നത്തിൽ മത്സരിക്കുമെന്ന് ജോസ് കെ മാണി. നിലപാട് ജോസ് കെ മാണി യുഡിഎഫ് നേതൃത്വത്തെ അറിയിച്ചു. പാലായിലെ സ്ഥാനാർഥിയെ ജോസ് കെ മാണി വിഭാഗം മണിക്കൂറുകൾക്കകം തീരുമാനിക്കും. വൈകിട്ട് ഇരു വിഭാഗം നേതാക്കളുമായി യുഡിഎഫ് നേതൃത്വം ചർച്ച നടത്തും. സമവായത്തിലെത്തിയ ശേഷം മാത്രമെ സ്ഥാനാർഥിയെ പ്രഖ്യാപിക്കൂ എന്നാണ് സൂചന.
നിഷ ജോസ് കെ മാണി മത്സരിക്കുന്നതിനോടാണ് പാർട്ടിയിൽ ഭൂരിഭാഗം പേർക്കും താത്പര്യമെന്നാണ് ജോസ് കെ മാണി പക്ഷം. സ്ഥാനാർഥിയെ ഇന്നു തന്നെ പ്രഖ്യാപിക്കുമെന്ന് ജോസ് കെ മാണി നേരത്തെ വ്യക്തമാക്കിയിരുന്നു.
പാലായിൽ നിഷ ജോസ് കെ മാണി മത്സരിക്കാൻ സാധ്യത കുറവാണെന്നാണ് ഇന്ന് രാവിലെ പി.ജെ ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചത്. സമവായമുണ്ടാക്കാൻ യുഡിഎഫ് വിളിച്ച യോഗത്തിൽ പങ്കെടുക്കുമെന്നും പി.ജെ ജോസഫ് പറഞ്ഞു.