Webdunia - Bharat's app for daily news and videos

Install App

രണ്ട് സീറ്റ് വേണം, ലോക്‍സഭയിലേക്ക് മത്സരിക്കാന്‍ തയ്യാര്‍; നിലപാട് കടുപ്പിച്ച് പിജെ ജോസഫ്

Webdunia
തിങ്കള്‍, 25 ഫെബ്രുവരി 2019 (12:30 IST)
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് രണ്ട് സീറ്റ് കിട്ടിയേ തീരൂവെന്ന്‌ പിജെ ജോസഫ്. കോട്ടയത്തിന് പുറമേ ഇടുക്കിയോ ചാലക്കുടിയോ വേണം. ഇക്കാര്യം താന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചിട്ടുണ്ട്. മത്സരിക്കാന്‍ താല്‍പ്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുമ്പ് ഒരിക്കല്‍ ലോക്‌സഭയിലേക്ക് മത്സരിച്ചിരുന്നു. എന്നാല്‍ രാജീവ് ഗാന്ധി മരണപ്പെട്ട സാഹചര്യത്തില്‍ ആ തെരഞ്ഞെടുപ്പില്‍ താന്‍ പരാജയപ്പെട്ടു. നേരത്തെ കേരള കോണ്‍ഗ്രസിന് രണ്ട് സീറ്റുകളുണ്ടായിരുന്നു. 1984-ല്‍ കേരള കോണ്‍ഗ്രസിന് മൂന്ന് സീറ്റുകള്‍ ലഭിച്ചപ്പോള്‍ മുസ്ലീം ലീഗിന് രണ്ട് സീറ്റ് മാത്രമാണുണ്ടായിരുന്നതെന്നും ജോസഫ് വ്യക്തമാക്കി.

കോട്ടയത്ത് മത്സരിക്കാനും തയ്യാറാണ്. എന്‍എസ്എസിന്റെ പിന്തുണ കിട്ടുമോ എന്ന ചോദ്യത്തിന് ചങ്ങനാശേരി കോട്ടയത്തല്ല, എന്‍എസ്എസുമായി നല്ല സൃഹദത്തിലാണ് എന്നായിരുന്നു ജോസഫിന്റെ മറുപടി. ലോക്സഭാ സീറ്റ് സംബന്ധിച്ച ഉഭയകക്ഷി ചർച്ച നാളെ നടക്കാനിരിക്കെയാണ് നിലപാട് കടുപ്പിച്ച്​ ജോസഫ് രംഗത്തു വന്നത്.

അതേസമയം കോട്ടയത്ത് നിഷാ ജോസ് കെ മാണി മത്സരിക്കുമെന്ന വാര്‍ത്തകള്‍ ഊഹാപോഹങ്ങളാണെന്നും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ചൊവ്വാഴ്ച മുതല്‍ തുടങ്ങാനിരിക്കുകയാണെന്നും ജോസഫ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

എന്താണ് ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍, വാഹനം ഓടിക്കുന്നവര്‍ ഇക്കാര്യം അറിഞ്ഞില്ലെങ്കില്‍ പണി കിട്ടും!

മുതിര്‍ന്നവരില്‍ മഞ്ഞപ്പിത്തം ഗുരുതരമാകാന്‍ സാധ്യത

തെക്കന്‍ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി: മെയ് 21 വരെ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

യുവാവിൻ്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു: രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

മന്ത്രവാദം : യുവതിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments