പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ നാളെ വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി
ഇതിനുശേഷം യുഡിഎഫിന്റേതായ തീരുമാനം ഉണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ നാളെ വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. നേതാക്കളുമായി അന്‍വറിന്റെ വിഷയം കൂടിയാലോചിച്ചു തീരുമാനമെടുക്കും. ഇതിനുശേഷം യുഡിഎഫിന്റേതായ തീരുമാനം ഉണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
യുഡിഎഫില്‍ ഇക്കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായമില്ലെന്നും സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കുമെന്ന് പറഞ്ഞാല്‍ അപ്പോള്‍ തീരുമാനിക്കുമെന്നും പി കെ കുഞ്ഞാലികുട്ടി പറഞ്ഞു. അതേസമയം വിഡി സതീശനെതിരെ ആഞ്ഞടിച്ച് പി വി അന്‍വര്‍ രംഗത്തെത്തി. അന്‍വറിനെ ഒതുക്കുന്നതിലേക്ക് സതീശന്‍ തെരഞ്ഞെടുപ്പിനെ കൊണ്ടുപോവുകയാണെന്ന് പി വി അന്‍വര്‍ ആരോപിച്ചു.
യുഡിഎഫ് ചെയര്‍മാന്റെ ഉദ്ദേശം പിണറായിയെ ഒതുക്കലോ അന്‍വറിനെ ഒതുക്കലോ എന്ന് സംശയിക്കുന്നുവെന്നും വിഡി സതീശന് ഗൂഡലക്ഷങ്ങളുണ്ടെന്നും പി വി അന്‍വര്‍ പറഞ്ഞു.