Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുസ്ലീങ്ങൾക്ക് കിട്ടിവന്ന ആനുകൂല്യം സർക്കാർ ഇല്ലാതാക്കി: ആഞ്ഞടിച്ച് കുഞ്ഞാലിക്കുട്ടി

ന്യൂനപക്ഷം
, വ്യാഴം, 15 ജൂലൈ 2021 (19:01 IST)
ന്യൂനപക്ഷ വിദ്യാർഥി സ്കോളർഷിപ്പ് ആനുപാതം പുനഃക്രമീകരിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിനെതിരെ മുസ്ലീം ലീഗ്. മുസ്ലീം വിഭാഗത്തിന് ലഭിച്ചുവന്ന ആനുകൂല്യങ്ങൾ സർക്കാർ റാദ്ദാക്കിയെന്ന് ലീഗ് ദേശീയ ജനറൽ സെക്രട്ടറിയും എംഎൽഎ‌യുമായ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
 
സച്ചാർ കമ്മീഷന്റെ റിപ്പോർട്ട് അടിസ്ഥാനപ്പെടുത്തി മുസ്ലീം വിഭാഗത്തിന്  ലഭിക്കേണ്ടിയിരുന്ന ആനുകൂല്യം സർക്കാർ ഇല്ലാതാക്കി. മറ്റ് സംസ്ഥാനങ്ങളിൽ ഈ ആനുകൂല്യം മുസ്ലീമുകൾക്ക് ലഭിക്കുന്നുണ്ട്. സച്ചാർ കമ്മീഷനേക്കാൾ ആനുകൂല്യങ്ങൾ ലഭിക്കാനാണ് പാലോളി കമ്മിറ്റിയെ കൊണ്ടുവന്നതെന്ന് പറഞ്ഞ ഇടത് സർക്കാർ അതിനെ 80:20 ആക്കി മാറ്റി. എന്നിട്ട് ഒരു വിഭാഗത്തിന് 80ഉം മറ്റൊന്നിന് 20 മാത്രമെയുള്ളുവെന്ന് ചർച്ചയുണ്ടാക്കി.
 
സചാർ കമ്മീഷൻ പരിഗണിച്ച് മുസ്ലീങ്ങൾക്ക് ആനുകൂല്യം നൽകുകയും മറ്റ് ന്യൂനപക്ഷങ്ങൾക്ക് മറ്റൊരു സ്കീം കൊണ്ടുവരികയുമാണ് ചെയ്യേണ്ടത്. അതിന് പകരം ജനവിഭാഗങ്ങളെ തമ്മിലടിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്ന് 13,773 പേർക്ക് കൊവിഡ്, 87 മരണം,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.95