Webdunia - Bharat's app for daily news and videos

Install App

പി കെ ശശിക്കെതിരെ കർശന നടപടിക്കൊരുങ്ങി പാർട്ടി; എല്ലാ ചുമതലകളിൽ നിന്നും മാറി നിൽക്കാൻ നിർദ്ദേശം

പി കെ ശശിക്കെതിരെ കർശന നടപടിക്കൊരുങ്ങി പാർട്ടി; എല്ലാ ചുമതലകളിൽ നിന്നും മാറി നിൽക്കാൻ നിർദ്ദേശം

Webdunia
ഞായര്‍, 9 സെപ്‌റ്റംബര്‍ 2018 (13:31 IST)
ലൈംഗിക ആരോപണ കേസിനെത്തുടർന്ന് പാർട്ടി ചുമതലകളിൽ നിന്ന് വിട്ട് നിൽക്കാൻ പി കെ ശശിയോട് പാർട്ടി നേതൃത്വം. പാര്‍ട്ടി അന്വേഷണം തീരുന്നതുവരെ സംഘടനാപരമായ എല്ലാ ചുമതലകളില്‍ നിന്ന് മാറി നില്‍ക്കാന്‍ ശശിയോട് ആവശ്യപ്പെടും. സിഐടിയു ജില്ലാ പ്രസിഡന്റടക്കമുള്ള ചുമതലകളില്‍ നിന്നായിരിക്കും ശശി മാറി നില്‍ക്കേണ്ടി വരിക.
 
ആരോപണവിധേയനായ ശശിക്കെതിരെയുള്ള അന്വേഷണം എത്രയും പെട്ടെന്ന് തന്നെ പൂർത്തിയാക്കണം. നിലവിലുള്ള സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തിയാവണം അന്വേഷണമെന്ന അഭിപ്രയമാണ് ദേശീയ നേതൃത്വത്തിനുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനും ഇതേ നിർദ്ദേശം തന്നെയാണ് നൽകിയതെന്നാണ് സൂചനകൾ.
 
ഈ മാസം തന്നെ സംസ്ഥാന ഘടകം നിയമിച്ച രണ്ടംഗ സമിതി അന്വേഷണം പൂര്‍ത്തിയാക്കും. അവരുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും അന്തിമ നടപടിയെടുക്കുക. ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാല്‍ കര്‍ശന നപടി സ്വീകരിക്കാനാണ് ദേശീയ നേതൃത്വം നിര്‍ദേശിച്ചിട്ടുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

പോലീസുമായി വാക്ക് തര്‍ക്കത്തിന് ശേഷം റോഡിന് കുറുകെ ലോറി നിര്‍ത്തി താക്കോലുമായി ഡ്രൈവര്‍ മുങ്ങി; ഗതാഗതക്കുരുക്കില്‍ കുഴപ്പത്തിലായി പോലീസ്

ഹരിയാന മുന്‍മുഖ്യമന്ത്രി ഓംപ്രകാശ് ചൗട്ടാല അന്തരിച്ചു

ഗുരുതരാവസ്ഥയിലുള്ളവരെ മാത്രം ഇനി മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്താല്‍ മതി; നിര്‍ദേശവുമായി ആരോഗ്യവകുപ്പ് മന്ത്രി

ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന് കാരണം മനുഷ്യപ്പിശകാണെന്ന് റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments