Publish Date: Wed, 11 Mar 2026 (13:00 IST)
Updated Date: Wed, 11 Mar 2026 (13:02 IST)
കന്യാകുമാരി : മുക്കുപണ്ടം പണയം വച്ച് 2.10 കോടി രൂപാ തട്ടിയെടുത്ത കേസിൽ ബാങ്ക് അപ്രൈസർ പിടിയിലായി. നാഗർകോവിലിലെ ഒരു പ്രമുഖ ബാങ്കിൻ്റെ വടശേരി ശാഖയിലെ അപ്രൈസായ തക്കല സ്വദേശി രഘുവരൻ എന്ന 36 കാരനാണ് പരുതിയെ തുടർന്ന് പോലീസ് വലയിലായത്.
കഴിഞ്ഞ ഏഴാം തീയതി അധികാരികൾ പണയ ഉരുപ്പടികൾ പരിശോധിക്കവേയാണ് തട്ടിപ്പ് വെളിച്ചത്തായത്. ഓരോ മൂന്നു മാസം കടുന്തോറും അധികൃതർ പരിശോധന നടത്തുന്നതാണ്. അധികൃതർ വടശേരി പോലീസിൽ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ് ഉണ്ടായത്.