Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്ലസ് വണ്‍ പ്രവേശനം: ഇതുവരെ അപേക്ഷിക്കാത്തവര്‍ക്ക് ഇന്നും നാളെയും കൂടി അവസരം

Plus One Admission Apply time extended
, ബുധന്‍, 19 ജൂലൈ 2023 (09:47 IST)
പ്ലസ് വണ്‍ പ്രവേശനത്തിനു ഇതുവരെ അപേക്ഷിക്കാത്തവര്‍ക്ക് ഒരു അവസരം കൂടി നല്‍കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഇതുവരെ അപേക്ഷ നല്‍കാത്തവര്‍ക്കും അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്കും തെറ്റായ അപേക്ഷ നല്‍കിയതു മൂലം അലോട്‌മെന്റില്‍ ഇടം പിടിക്കാത്തവര്‍ക്കും വീണ്ടും അപേക്ഷിക്കാം. ഇന്നു രാവിലെ പത്ത് മണി മുതല്‍ നാളെ വൈകിട്ട് നാല് മണി വരെ പ്രവേശനത്തിനുള്ള ഏകജാലക വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. 
 
ഓരോ സ്‌കൂളിലെയും സീറ്റ് ഒഴിവുകള്‍ ഇന്നുമുതല്‍ വെബ്‌സൈറ്റില്‍ ലഭ്യമാകും. ഇതനുസരിച്ചാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഇന്നും നാളെയും ലഭിക്കുന്ന അപേക്ഷകള്‍ കൂടി പരിഗണിച്ചായിരിക്കും സപ്ലിമെന്ററി ഘട്ടത്തിലെ രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കുക. അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവര്‍ക്കും പ്രവേശനം നേടിയ ശേഷം റദ്ദാക്കുകയോ ടിസി വാങ്ങുകയോ ചെയ്തവര്‍ക്കും ഇനി അപേക്ഷിക്കാനാവില്ല. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ മുഹറം തിയതി പ്രഖ്യാപിച്ചു