Webdunia - Bharat's app for daily news and videos

Install App

ഹയര്‍സെക്കന്ററി ഏകജാലക പ്രവേശനം: ട്രയല്‍ അലോട്ട്‌മെന്റ് റിസള്‍ട്ട് ഇന്ന്

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 13 ജൂണ്‍ 2023 (10:16 IST)
ഹയര്‍സെക്കന്ററി ഒന്നാം വര്‍ഷ പ്രവേശനത്തിനായുള്ള ട്രയല്‍ അലോട്ട്‌മെന്റ് റിസള്‍ട്ട് ജൂണ്‍ 13ന് വൈകീട്ട് നാലിന് പ്രസിദ്ധീകരിക്കും.  ജൂണ്‍ 15ന് വൈകീട്ട് അഞ്ച്  മണിവരെ ട്രയല്‍ അലോട്ട്‌മെന്റ് ലിസ്റ്റ് പരിശോധിക്കാം.  പ്രോസ്പക്ടസ് മാനദണ്ഡങ്ങള്‍ അനുസരിച്ച് സാധുതയുള്ള അപേക്ഷകളും ഓപ്ഷനുകളുമാണ് അലോട്ട്‌മെന്റിനായി പരിഗണിച്ചത്.  പൊതുവിദ്യാഭ്യാസ വകുപ്പിന്റെ www.admission.dge.kerala.gov.in എന്ന വെബ്‌സൈറ്റിലെ 'Click for Higher Secondary Admissison' എന്ന ലിങ്കിലൂടെ ഹയര്‍സെക്കണ്ടറി അഡ്മിഷന്‍ വെബ്‌സൈറ്റില്‍ പ്രവേശിച്ച് Candidate Login-SWS എന്നതിലൂടെ ലോഗിന്‍ ചെയ്ത് ക്യാന്‍ഡിഡേറ്റ് ലോഗിനിലെ Trial Results എന്ന ലിങ്കിലൂടെ റിസള്‍ട്ട് പരിശോധിക്കാം.  ഇതിന് വേണ്ട സാങ്കേതിക സൗകര്യങ്ങള്‍ അപേക്ഷകരുടെ വീടിനടുത്തുള്ള സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലെ ഹെല്‍പ്പ് ഡെസ്‌കുകളില്‍ നിന്നും തേടാവുന്നതാണ്.
 
ട്രയല്‍ അലോട്ട്‌മെന്റ് ലിസ്റ്റില്‍ എന്തെങ്കിലും തിരുത്തലുകള്‍ ആവശ്യമാണെങ്കില്‍ ക്യാന്‍ഡിഡേറ്റ് ലോഗിനിലെ Edit Application എന്ന ലിങ്കിലൂടെ ആവശ്യമായ തിരുത്തലുകള്‍/ഉള്‍പ്പെടുത്തലുകള്‍ ജൂണ്‍ 15ന് വൈകീട്ട് 5 മണിക്കുള്ളില്‍ നടത്തി ഫൈനല്‍ കണ്‍ഫര്‍മേഷന്‍ ചെയ്യണം.  തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ ലഭിക്കുന്ന അലോട്ട്‌മെന്റ് റദ്ദാക്കപ്പെടും.  അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താനുള്ള അവസാന അവസരമാണിത്.  ഇത് സംബന്ധിച്ച് പ്രിന്‍സിപ്പാല്‍മാര്‍ക്കുള്ള വിശദ നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഛത്തീസ്ഗഡില്‍ 30 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി ആദ്യ വാരം തിരുവനന്തപുരത്ത്

അഞ്ച് വയസ്സുകാരിക്ക് പീഡനം; അതിഥി തൊഴിലാളി അറസ്റ്റില്‍

പുതുക്കിയ മഴ മുന്നറിയിപ്പ്: സംസ്ഥാനത്ത് ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നറുക്കെടുപ്പിന് നാലു നാള്‍ ബാക്കി: 2024 തിരുവോണം ബമ്പര്‍ വില്‍പ്പന 63 ലക്ഷത്തിലേയ്ക്ക്

അടുത്ത ലേഖനം
Show comments