Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദിവസവും 40 ഓളം നാരങ്ങ മിഠായികള്‍ നിര്‍ബന്ധം,ശീലമായി മാറി 20 വര്‍ഷം, തൃശ്ശൂരുണ്ട് നാരങ്ങാ മുത്തശ്ശി

ദിവസവും 40 ഓളം നാരങ്ങ മിഠായികള്‍ നിര്‍ബന്ധം,ശീലമായി മാറി 20 വര്‍ഷം, തൃശ്ശൂരുണ്ട് നാരങ്ങാ മുത്തശ്ശി

കെ ആര്‍ അനൂപ്

, ചൊവ്വ, 13 ജൂണ്‍ 2023 (09:10 IST)
നാരങ്ങാ മിഠായെ സ്‌നേഹിച്ച ഒരു മുത്തശ്ശിയുണ്ട് തൃശ്ശൂരില്‍. ദിവസവും 40 നാരങ്ങ മിഠായികള്‍ അകത്താക്കും വായില്‍ പല്ലില്ല.ദിവസവും വേറൊന്നും കിട്ടിയില്ലെങ്കിലും 90 കഴിഞ്ഞ സരസ്വതി അമ്മാളിനെ പരാതിയില്ല. പക്ഷേ 20 വര്‍ഷമായി നുണയുന്ന നാരങ്ങ മിട്ടായിയുടെ മധുരമില്ലെങ്കില്‍ ദേഷ്യം വരും.
 
വടക്കാഞ്ചേരി കിഴക്കേ ഗ്രാമം സൗഹൃദ നഗറിലെ പുത്തന്‍മഠത്തില്‍ പരേതനായ സുബ്രഹ്‌മണ്യയ്യരുടെ ഭാര്യയാണ് സരസ്വതി അമ്മാള്‍. രാവിലെ ചായയോടൊപ്പം ഒരു നാരങ്ങ മിഠായി നിര്‍ബന്ധമാണ് അമ്മയ്ക്ക്. അതുകൊണ്ടുതന്നെ മകന്‍ ശങ്കരനാരായണന്‍ മുന്‍കൂട്ടി വാങ്ങി വയ്ക്കലാണ് പതിവ്.150 എണ്ണം ഉള്ള നാരങ്ങ മിഠായിയുടെ കുപ്പി തുറന്നാല്‍ നാളെ ദിവസത്തിനപ്പുറം പോകില്ലെന്നാണ് മക്കള്‍ പറയുന്നത്. നാരങ്ങ മിട്ടായിയോടുള്ള അമ്മാളിന്റെ ഇഷ്ടം തുടങ്ങുന്നത് ഇങ്ങനെയാണ്.
 
വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അമ്മാളിന് പല മരുന്നുകള്‍ കഴിക്കേണ്ടി വന്നു. രുചി അറിയാതെ ആയപ്പോള്‍ മക്കളാണ് നാരങ്ങാ മിഠായി ആദ്യമായി നല്‍കിയത്. പിന്നെ അതൊരു ശീലമായി മാറി. 90 വയസ്സിന് മുകളിലുള്ള സരസ്വതി അമ്മാളിന്റെ ഭക്ഷണക്രമം ഇങ്ങനെയാണ്.
 
 
ഉച്ചയ്ക്ക് അര തവി ചോറ് കഴിക്കും. വൈകിട്ട് മൂന്നുമണിയോടെ അര ഗ്ലാസ് ഹോര്‍ലിക്‌സ്. പാലും ശര്‍ക്കര പൊടിയും ചോറും ചേര്‍ത്ത് മിക്‌സിയില്‍ അടിച്ചു കഞ്ഞി പരുവത്തിലാക്കി വൈകീട്ട് കഴിക്കും. ഇതിനൊപ്പം നാരങ്ങ മിഠായികള്‍ കിട്ടിയില്ലെങ്കില്‍ സീന്‍ മാറും. ഇത്രയും മധുരം കഴിക്കുന്ന അവര്‍ക്ക് പ്രമേഹം രോഗങ്ങളൊന്നും ഇല്ലെന്നതാണ് കുടുംബത്തിന് ആശ്വാസം.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; ഒരുമരണം, നാലുപേര്‍ക്ക് പരിക്ക്