Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

പ്ലസ് വണ്‍ അപേക്ഷ 16 മുതല്‍, ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ അഞ്ചിന്, ക്ലാസുകള്‍ ജൂണ്‍ 24 മുതല്‍

Plus one

അഭിറാം മനോഹർ

, ബുധന്‍, 8 മെയ് 2024 (17:27 IST)
പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷകള്‍ മെയ് 16 മുതല്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണെന്ന് വിദ്യഭ്യാസമന്ത്രി വി ശിവന്‍കുട്ടി. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി മെയ് 25നാണ്. ജൂണ്‍ 24ന് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കും.
 
ഏകജാലക അഡ്മിഷന്‍ ഷെഡ്യൂള്‍
 
ട്രയല്‍ അലോട്ട്‌മെന്റ് തീയതി: മെയ് 29
ആദ്യ അലോട്ട്‌മെന്റ് തീയതി: ജൂണ്‍ 5
രണ്ടാം അലോട്ട്‌മെന്റ് തീയതി: ജൂണ്‍ 12
മൂന്നാം അലോട്ട്‌മെന്റ് തീയതി: ജൂണ്‍ 19
 
മൂന്ന് അലോട്ട്‌മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളില്‍ പ്രവേശനം ഉറപ്പാക്കി 2024 ജൂണ്‍ 24ന് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കും. കഴിഞ്ഞ വര്‍ഷം ജൂലായ് അഞ്ചിനായിരുന്നു ക്ലാസുകള്‍ ആരംഭിച്ചത്.. മുഖ്യഘട്ടം കഴിഞ്ഞാല്‍ പുതിയ അപേക്ഷകള്‍ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്‌മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകള്‍ നികത്തി 2024 ജൂലൈ 31ന് പ്രവേശന നടപടികള്‍ അവസാനിപ്പിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉഷ്ണതരംഗത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം