Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്ലസ് വണ്‍ പരീക്ഷയും വിവാദത്തിലേക്ക്; കെഎസ്ടിഎ തയ്യാറാക്കിയ 43 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചെന്ന് ആരോപണം

എസ്എസ്എല്‍സിക്ക് പിന്നാലെ പ്ലസ് വണ്‍ പരീക്ഷയും വിവാദത്തിലേക്ക്

പ്ലസ് വണ്‍ പരീക്ഷയും വിവാദത്തിലേക്ക്; കെഎസ്ടിഎ തയ്യാറാക്കിയ 43 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചെന്ന് ആരോപണം
തിരുവനന്തപുരം , തിങ്കള്‍, 27 മാര്‍ച്ച് 2017 (15:40 IST)
എസ്എസ്എല്‍സി കണക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതുമായുള്ള വിവാദങ്ങള്‍ അവസാനിക്കുന്നതിന് മുമ്പെ പ്ലസ് വണ്‍ പരീക്ഷയിലും ചോദ്യങ്ങള്‍ ആവര്‍ത്തിച്ചതായി പരാതി. ഇന്ന് നടന്ന പ്ലസ് ടു ജോഗ്രഫി പരീക്ഷക്കെതിരെയാണ് ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. മോഡല്‍ പരീക്ഷയിലെ 43 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ അതേപടി ആവര്‍ത്തിച്ചെന്നാണ് പരാതി.
 
ഇടത് സംഘടനയായ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷനാണ് മോഡല്‍ പരീക്ഷയ്ക്കായി ചോദ്യങ്ങള്‍ തയ്യാറാക്കിയത്. ആ ചോദ്യപേപ്പറില്‍ നിന്നാണ് ഇന്നത്തെ പൊതുപരീക്ഷയുടെ ചോദ്യങ്ങള്‍ പകര്‍ത്തിയതെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. ഹയര്‍സെക്കന്‍ഡറി ഫിസിക്സ് പരീക്ഷയെക്കുറിച്ചും സമാനമായ രീതിയിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
 
മാര്‍ച്ച് 20ന് നടന്ന എസ്എസ്എല്‍സി കണക്ക് പരീക്ഷയിലെ ചോദ്യങ്ങള്‍ മലപ്പുറത്തെ സ്വകാര്യ സ്ഥാപനം നടത്തിയ പരീക്ഷയില്‍ നിന്നും അതുപോലെ ചോര്‍ത്തിയതാണെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പതിമൂന്നിലധികം ചോദ്യങ്ങളാണ് ഇത്തരത്തില്‍ പകര്‍ത്തി എഴുതിയത്. വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കേണ്ട ആവശ്യമില്ലാത്ത ഭാഗത്തുനിന്നുമുള്ള ഈ ചോദ്യങ്ങള്‍ മൂലം കണക്ക് പരീക്ഷ വിദ്യാര്‍ത്ഥികളെ ഏറെ വലച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലെഗ്ഗിങ്​സ്​ ധരിച്ച പെൺകുട്ടികളെ വിലക്കി; യുനൈറ്റഡ്​ എയർലൈൻസിനെതിരെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധം