പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍സെക്കണ്ടറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്റ് അഡോളസെന്റ് കൗണ്‍സലിംഗ് സെല്‍ 12-ാം ക്ലാസ്സ് പാസ്സായ വിദ്യാര്‍ഥികള്‍ക്കായി കരിയര്‍ കൗണ്‍സലിംഗ് പ്രോഗ്രാം -കരിയര്‍ ക്ലിനിക്ക് എന്ന പേരില്‍ സംഘടിപ്പിക്കുന്നു.
തുടര്‍പഠനവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകള്‍ അകറ്റുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കരിയര്‍ വിദഗ്ധരുടെ ഒരു പാനല്‍ വിദ്യാര്‍ഥികളുമായി സംവദിക്കും. 2023 മെയ് 26 ന് വൈകുന്നേരം ഏഴ് മണിക്ക് zoom പ്ലാറ്റ്ഫോമിലൂടെയാണ് സംവാദം. പ്ലസ് ടു കഴിഞ്ഞ സയന്‍സ് വിദ്യാര്‍ഥികള്‍ക്ക് തുടര്‍ പഠനവുമായും തൊഴില്‍ മേഖലയുമായും ബന്ധപ്പെട്ട് സംശയങ്ങള്‍ ചോദിക്കാവുന്നതാണ്. മെയ് 27 ന് വൈകുന്നേരം ഏഴിന് മണിക്ക് ഹ്യുമാനിറ്റിസ് വിദ്യാര്‍ഥികള്‍ക്കും മെയ് 28 വൈകുന്നേരം ഏഴിന് കൊമേഴ്സ് വിദ്യാര്‍ഥികള്‍ക്കും സംവാദ സൗകര്യം ഒരുക്കിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് zoom പ്ലാറ്റ്ഫോമില്‍ മീറ്റിംങ് ID. 8270 0743 878 പാസ് കോഡ് CGAC ഉപയോഗിച്ച് പ്രവേശിക്കാം.