സ്ത്രീയും പുരുഷനും തുല്യരല്ലെ, സ്കൂളുകളിൽ വെവ്വേറെ ബെഞ്ചും ബാത്ത് റൂമും ഇല്ലേ? വിവാദ പരാമർശവുമായി മുസ്ലീം ലീഗ് നേതാവ് പി എം എ സലാം

അഭിറാം മനോഹർ
ബുധന്‍, 29 ജനുവരി 2025 (15:48 IST)
PMA Salaam
സ്ത്രീ- പുരുഷ തുല്യത എന്നത് മുസ്ലീം ലീഗ് അംഗീകരിക്കുന്നില്ലെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ  സലാം. ജെന്‍ഡര്‍ ഇക്വാലിറ്റി സാധ്യമല്ലെന്നും ജന്‍ഡര്‍ ജസ്റ്റിസ് എന്നതാണ് ലീഗിന്റെ നിലപാടെന്നും പി എം എ സലാം പറഞ്ഞു. എന്തിനാണ് മനുഷ്യന്റെ യുക്തിക്ക് എതിരായ പ്രായോഗികമല്ലാത്ത വാദങ്ങള്‍ കൊണ്ടുവരുന്നത്. എത്ര പഴഞ്ചനാണെന്ന് പറഞ്ഞാലും പ്രകൃതിപരമായ അഭിപ്രായത്തില്‍ നിന്നും മാറാന്‍ ലീഗ് തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം എടക്കരയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
സ്ത്രീയും പുരുഷന്രും തുല്യരാണെന്ന് പറയാനാകുമോ? അത് ലോകം അംഗീകരിച്ചതാണോ? എന്തിനാണ്‍ ഒളിമ്പിക്‌സില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വെവ്വേറെ മത്സരങ്ങള്‍ വെച്ചത്. അവര്‍ വ്യത്യസ്തങ്ങളായതുകൊണ്ടാണ്. രണ്ടും തുല്യമാണെന്ന് പറയുന്നത് കണ്ണടച്ച് ഇരുട്ടാക്കലാണ്. സ്ത്രീകള്‍ക്ക് ബസ്സുകളില്‍ വേറെ സീറ്റ് വെക്കുന്നുണ്ടല്ലോ? എന്തിനാണത്? മൂത്രപ്പുര സ്ത്രീകള്‍ക്ക് വേറെയല്ലെ? എന്തിനാ വേറെ വയ്ക്കുന്നത്. തുല്യരാണെന്ന് പറയുന്നവര്‍ തന്നെ തുല്യത ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. പ്രായോഗികമല്ലാത്ത മനുഷ്യന്റെ യുക്തിക്ക് എതിരായ വാദങ്ങള്‍ സമൂഹത്തിന്റെ കയ്യടി കിട്ടാന്‍ എന്തിനാണ് കൊണ്ടുവരുന്നത്.
 
 ഇതിലെല്ലാം തന്നെ മുസ്ലീം ലീഗിന് വ്യക്തമായ അഭിപ്രായമുണ്ട്. ഞങ്ങള്‍ തുല്യതയല്ല പറയുന്നത്. ജെന്‍ഡര്‍ ജസ്റ്റിസ് ആണ്. സ്ത്രീക്കും പുരുഷനും നീതിയില്‍ ഭിന്നതയുണ്ടാവാന്‍ പാടില്ല. നിങ്ങള്‍ വീട്ടില്‍ തുല്യത പരിഗണിക്കുന്നുണ്ടോ??, നിങ്ങള്‍ പഠിക്കുന്ന സ്‌കൂളില്‍ പരിഗണീക്കുന്നുണ്ടോ? യാത്ര ചെയ്യുന്ന ബസില്‍ പരിഗണിക്കുന്നുണ്ടോ? നിങ്ങള്‍ പഠിക്കുന്ന സ്‌കൂളില്‍ വെവ്വേറെ ബഞ്ചുകള്‍ അല്ലേ. ബാത്ത് റൂം ഇല്ലേ, നിങ്ങളുടെ വീടുകളില്‍ ഇത് ആദ്യം ഉണ്ടാക്കി കൊണ്ടുവാ സലാം പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

രാഹുലിനു കുരുക്ക്; നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തിയതിനു തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍

നിരാഹാരം ഏറ്റില്ല; രാഹുല്‍ ഈശ്വറിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു, ഓഫീസില്‍ പരിശോധന

വ്യക്തിപരമായ അടുപ്പം പാർട്ടി തീരുമാനത്തെ ബാധിക്കില്ല, കോൺഗ്രസിൻ്റേത് മറ്റൊരു പ്രസ്ഥാനവും എടുക്കാത്ത നടപടിയെന്ന് ഷാഫി

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് എലിപ്പനി; രോഗികളുടെ എണ്ണം 5000 കടന്നു

തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടിംഗ് മെഷീനുകളില്‍ ഇന്നുമുതല്‍ കാന്‍ഡിഡേറ്റ് സെറ്റിംഗ് നടത്തും

അടുത്ത ലേഖനം
Show comments