Select Your Language

Notifications

webdunia
webdunia
webdunia
webdunia

അന്‍വറിന്റെ നയവിശദീകരണ യോഗത്തിനു എത്തിയവരില്‍ കൂടുതല്‍ ലീഗ് അണികള്‍; തലവേദന !

മഞ്ചേരിയിലെ ജസീല ജംങ്ഷനില്‍ വെച്ചാണ് അന്‍വറിന്റെ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള എന്ന സാമൂഹിക സംഘടനയുടെ യോഗം നടന്നത്

PV Anvar

രേണുക വേണു

, തിങ്കള്‍, 7 ഒക്‌ടോബര്‍ 2024 (08:56 IST)
പി.വി.അന്‍വര്‍ ഇന്നലെ മഞ്ചേരിയില്‍ നടത്തിയ രാഷ്ട്രീയ നയവിശദീകരണ യോഗത്തില്‍ പങ്കെടുത്തവരില്‍ ലീഗ് അണികളും. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള ലീഗ് അണികള്‍ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയെന്നാണ് ലീഗ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇടതുപക്ഷത്തിനെതിരെ അന്‍വറിനെ ആയുധമാക്കുമ്പോള്‍ തങ്ങളുടെ വോട്ടും ചോരുമോ എന്ന ആശങ്ക ലീഗ് നേതൃത്വത്തിനുണ്ട്. 
 
മഞ്ചേരിയിലെ ജസീല ജംങ്ഷനില്‍ വെച്ചാണ് അന്‍വറിന്റെ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള എന്ന സാമൂഹിക സംഘടനയുടെ യോഗം നടന്നത്. വന്‍ ജനാവലിയെ പ്രതീക്ഷിച്ചിരുന്നെങ്കിലും അതിനേക്കാള്‍ കുറവ് ആളുകളാണ് പങ്കെടുത്തത്. ഡിഎംകെ അണികള്‍ക്കൊപ്പം ലീഗില്‍ നിന്നുള്ള നിരവധി പ്രവര്‍ത്തകരും അന്‍വറിന്റെ യോഗത്തില്‍ പങ്കെടുത്തിട്ടുണ്ട്. എല്‍ഡിഎഫ് വിരുദ്ധ വോട്ടുകള്‍ കൃത്യമായി ഏകീകരിക്കാന്‍ കഴിയുന്ന ലീഗീന് അന്‍വറിന്റെ വരവോടെ ആ വോട്ടുകള്‍ വിഭജിക്കപ്പെടുമോ എന്ന ആശങ്കയുണ്ട്. 
 
നിലമ്പൂര്‍, മങ്കട, മഞ്ചേരി മേഖലകളില്‍ അന്‍വറിനെ പിന്തുണയ്ക്കുന്ന ലീഗ് അണികളുണ്ട്. ഇവരില്‍ പലരും ഇന്നലെ മഞ്ചേരിയില്‍ നടന്ന അന്‍വറിന്റെ യോഗത്തില്‍ പങ്കെടുത്തു. അതുകൊണ്ടാണ് അന്‍വറിനെ പൂര്‍ണമായി തള്ളാനോ കൊള്ളാനോ ലീഗ് ഇതുവരെ തീരുമാനിക്കാത്തത്. അന്‍വറിനെ പിന്തുണച്ച് ഒപ്പം നിര്‍ത്തുന്നതാണ് നല്ലതെന്ന് ലീഗില്‍ ഒരു വിഭാഗത്തിനു അഭിപ്രായമുണ്ട്. ലീഗ് വോട്ടുകള്‍ അന്‍വറിലേക്ക് പോകുമോ എന്ന പേടി കാരണമാണ് ഇത്. അന്‍വറിന്റെ കാര്യത്തില്‍ ലീഗ് എടുക്കുന്ന നിലപാട് വരുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രസക്തമാകും. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡിജിപി സ്ഥാനം ലക്ഷ്യമിട്ട് നടന്നു; ഇപ്പോഴത്തെ നടപടിയോടെ അജിത് കുമാറിനു സ്വപ്‌ന നഷ്ടം !