ശൈശവ വിവാഹം, ഗാർഹിക പീഡനം: മല്ലു ട്രാവലർക്കെതിരെ പോക്സോ കേസ്

Webdunia
ബുധന്‍, 8 നവം‌ബര്‍ 2023 (16:59 IST)
യൂട്യൂബ് വ്‌ളോഗര്‍ മല്ലു ട്രാവലര്‍ എന്ന ഷാക്കിര്‍ സുബ്ഹാനെതിരെ പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു. മുന്‍ ഭാര്യ നല്‍കിയ പരാതിയില്‍ ശൈശവ വിവാഹം, ഗാര്‍ഹിക പീഡനം എന്നിവയാണ് ആരോപിച്ചിട്ടുള്ളത്. കണ്ണൂര്‍ ധര്‍മടം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
 
ഒന്നരമാസം മുന്‍പ് ഒരു സൗദി വനിത തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ഷാക്കിര്‍ സുബ്ഹാനെതിരെ പരാതി നല്‍കുകയും ഇതില്‍ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. കൊച്ചിയിലെ ഹോട്ടലില്‍ വെച്ച് ഷാക്കിര്‍ കടന്നുപിടിക്കാന്‍ ശ്രമിക്കുകയും പീഡിപ്പിക്കാന്‍ ശ്രമം നടത്തുകയും ചെയ്‌തെന്നായിരുന്നു പരാതി. ഇതിന് പിന്നാലെയാണ് ഷാക്കിറിനെതിരെ മുന്‍ ഭാര്യയും പരാതിയുമായി രംഗത്ത് വന്നത്.
 
പ്രായപൂര്‍ത്തിയാകും മുന്‍പ് തന്നെ വിവാഹം കഴിച്ചെന്നും 15 വയസ്സില്‍ ഗര്‍ഭിണി ആയിരിക്കുമ്പോള്‍ പോലും തന്നെ അതിക്രൂരമായി പീഡിപ്പിച്ചെന്നും ഗര്‍ഭച്ചിദ്രം നടത്തിയെന്നും അടക്കം ഗുരുതരമായ ആരോപണങ്ങളാണ് ആദ്യ ഭാര്യ ഷാക്കിറിനെതിരെ ഉന്നയിച്ചിരിക്കുന്നത്. കേസ് ഇരിട്ടി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വരുന്നതിനാല്‍ അവിടേക്ക് കൈമാറുമെന്ന് ധര്‍മ്മടം പോലീസ് അറിയിച്ചു. അതിന് ശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തണമോ എന്ന കാര്യത്തില്‍ ഇരിട്ടി പോലീസാകും തീരുമാനമെടുക്കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

അനാശാസ്യ പ്രവര്‍ത്തനത്തിന് അറസ്റ്റിലായ സ്ത്രീയെ ഡിവൈഎസ്പി ലൈംഗികമായി പീഡിപ്പിച്ചു; സിഐയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

തദ്ദേശ തിരെഞ്ഞെടുപ്പ്: പോളിങ്, ഫലപ്രഖ്യാപന ദിവസങ്ങളിൽ സംസ്ഥാനത്ത് മദ്യവില്പനയില്ല

ശബരിമലയില്‍ ഗുരുതരമായ വീഴ്ച; വഴിപാടിനുള്ള തേന്‍ ഫോര്‍മിക് ആസിഡ് വിതരണം ചെയ്യുന്ന കണ്ടെയ്‌നറുകളില്‍

Imran Khan: ഇമ്രാന്‍ ഖാന്‍ സുരക്ഷിതനെന്ന് ജയില്‍ അധികൃതര്‍; വ്യാജ മരണവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ അന്വേഷണം

വിമത സ്ഥാനാര്‍ത്ഥിക്ക് വധഭീഷണി മുഴക്കിയ സിപിഎം നേതാവിനെതിരെ കേസ്

അടുത്ത ലേഖനം
Show comments