Publish Date: Fri, 03 Nov 2023 (17:56 IST)
Updated Date: Fri, 03 Nov 2023 (18:00 IST)
കാസർകോട് : പ്രായപൂർത്തി ആകാത്ത ആൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ 63 കാരനെ കോടതി 32 വർഷത്തെ തടവിന് ശിക്ഷിച്ചു. കാസർകോട്ടെ നീലേശ്വരം തൈക്കടപ്പുറം പണ്ടാരപ്പറമ്പിൽ മോഹനൻ എന്ന 63 കാരനെയാണ് കോടതി തടവ് ശിക്ഷയ്ക്കും 60000 രൂപ പിഴയും വിധിച്ചു.
കഴിഞ്ഞ വർഷം ഫെബ്രുവരി പതിനേഴിനാണ് പതിമൂന്നുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. ഹൊസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. ബന്ധുവീട്ടിലെ ഗൃഹപ്രവേശന തടങ്ങിൽ പങ്കെടുക്കാൻ പോയ കുട്ടിയെ ഇയാൾ വിളിച്ചുരുത്തി സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ വച്ച് ബലമായി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
ഇന്ത്യൻ ശിക്ഷാ നിയമം, പോക്സോ നിയമം എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരുന്നത്. നീലേശ്വരം പോലീസ് ഇൻസ്‌പെക്ടർ ആയിരുന്ന കെ.പി.ശ്രീഹരിയാണ് കേസ് അന്വേഷിച്ചു കുറ്റപത്രം സമർപ്പിച്ചത്.