Publish Date: Sat, 10 Jun 2023 (09:01 IST)
Updated Date: Sat, 10 Jun 2023 (09:02 IST)
പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തില്‍ മൂന്നു യുവാക്കളെ പോക്‌സോ പ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ച ഒരാളും ഉപദ്രവം ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച മറ്റു രണ്ടു പേരുമാണ് മീനങ്ങാടി പോലീസിന്റെ പിടിയിലായത്.
കല്‍പ്പറ്റ കൃഷ്ണഗിരി സ്വദേശി ജ്യോതിഷ് (30), തൃക്കൈപ്പറ്റ സ്വദേശി ഉണ്ണികൃഷ്ണന്‍ (31), കൊളഗപ്പാറ സ്വദേശി സജിത്ത് (25) എന്നിവരാണ് കേസിലെ പ്രതികള്‍. ജ്യോതിഷാണ് പെണ്‍കുട്ടിയെ ഉപദ്രവിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സുഹൃത്തുക്കള്‍ക്കിടയില്‍ പ്രചരിപ്പിച്ചു. കേസിലെ രണ്ടാം പ്രതിയായ ഉണ്ണികൃഷ്ണന്‍ ഇതിന്റെ പേരില്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും വിഡിയോ കോല്‍ വഴി നഗ്‌നത പ്രദര്‍ശിപ്പിക്കുകയും ചെയ്തു.