Select Your Language

Notifications

webdunia
webdunia
webdunia
webdunia

പതിനാലുകാരിയായ മകളെ പീഡിപ്പിച്ച കേസില്‍ അച്ഛന് 14 വര്‍ഷം കഠിനതടവ്

പതിനാലുകാരിയായ മകളെ പീഡിപ്പിച്ച കേസില്‍ അച്ഛന് 14 വര്‍ഷം കഠിനതടവ്

സിആര്‍ രവിചന്ദ്രന്‍

, ശനി, 1 ജൂണ്‍ 2024 (16:47 IST)
തിരുവനന്തപുരം: 14 വയസ്സായ മകളെ പീഢിപ്പിച്ച കേസില്‍ നല്‍പ്പെത്തിട്ടുകാരനായ അച്ഛന് 14 വര്‍ഷം കഠിനതടവും 20000 രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം കൂടുതല്‍ തടവ് അനുഭവിക്കണമെന്ന് ജഡ്ജി ആര്‍. രേഖ വിധിയില്‍ പറയുന്നു. 2023 ഫെബ്രുവരിയില്‍ ഒരു ദിവസം രാത്രി പന്ത്രണ്ട് മണിയോടെയാണ് കേസിനസ്പദമായ സംഭവം നടന്നത്.  ഉറങ്ങി കിടന്ന കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ പ്രതി പിടിക്കുകയായിരുന്നു. 2020 കൊറോണ കാലത്തും പ്രതി നിരന്തരം പീഡിപ്പിച്ചതായി കുട്ടി പറഞ്ഞു. കുട്ടിയുടെ സഹോദരനും സഹോദരിയും തമിഴ്‌നാട്ടില്‍ ആയതിനാല്‍ സംഭവസമയത്ത് വീട്ടില്‍ ആരും ഇല്ലായിരുന്നു. കുട്ടിയുടെ അമ്മ കുട്ടി മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്ത് പ്രതിയുടെ ഉപദ്രവത്തിന് മനംനൊന്ത് ആത്മഹത്യ ചെയ്തിരുന്നു. അതിനു ശേഷമാണ് തമിഴ്‌നാട് സ്വദേശികളായ ഇവര്‍ തിരുവനന്തപുരത്ത് താമസമാക്കിയത്. 
 
പീഡനതോടപ്പോം പ്രതി  നിരന്തരം കുട്ടിയെ മര്‍ദ്ദിക്കുകയും ഒരു തവണ കുട്ടിയുടെ കൈ തല്ലി ഓടിച്ചിട്ടുണ്ട് .പരാതി നല്‍കിയാല്‍  കുട്ടിയെ സംരക്ഷിക്കാന്‍ മാറ്റാരുമില്ലാത്തതിനാല്‍ കുട്ടി പുറത്ത് പറഞ്ഞില്ല. പീഡനം വര്‍ധിച്ചപ്പോള്‍  മറ്റ്  നിവര്‍ത്തിയില്ലാത്തതിനാല്‍  കുട്ടി കൂട്ടുകാരികളോട് പറഞ്ഞു.ഇവര്‍ സ്‌കൂള്‍  അധ്യാപികയോട് പറയുകയായിരുന്നു. അധ്യാപകര്‍ പേരൂര്‍ക്കട സ്റ്റേഷനില്‍ പരാതി കൊടുത്തു. സംരക്ഷകനായ അച്ഛന്‍ തന്നെ കുട്ടിയെ പീഡിപ്പിച്ച പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന് കോടതി വിധിയില്‍ പറയുന്നു. കുട്ടിയുടെ  നിസ്സഹായവസ്തയെ പ്രതി ചൂഷണം ചെയ്യുകയായിരുന്നു. സംഭവത്തിന് ശേഷം പഠിത്തം മുടങ്ങിയ കുട്ടി തമിഴ്‌നാട്ടിലേയ്ക്ക് പോയി. കുട്ടിയുടെ ചേച്ചിയും പ്രതിക്കെതിരെ മൊഴി പറഞ്ഞു. 
 
പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്. വിജയ് മോഹന്‍, അഡ്വക്കേറ്റ് അഖീലേശ് ആര്‍ വൈ എന്നിവര്‍ ഹാജരായി . പേരൂര്‍ക്കട പോലീസ് സ്റ്റേഷന്‍ എസ്‌ഐ വൈശാഖ് കൃഷ്ണന്‍ ആണ് കേസ് അന്വേഷിച്ചത്.പത്തൊന്‍പത് സാക്ഷികളെ  വിസ്തരിച്ചു. ഇരുപതിനാല് രേഖകളും രണ്ട് തൊണ്ടിമുതലും ഹാജരാക്കി. കുട്ടിക്ക് ലീഗല്‍ സര്‍വീസ് അതോറിറ്റി മുഖേന നഷ്ട പരിഹാരം നല്‍ക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Narendra Modi: 'ക്യാമറയും കൂടെ ധ്യാനിക്കട്ടെ' എന്ന് ട്രോളന്‍മാര്‍; 'ഹ ഹ ഹ ഹ' ഇമോജി കൊണ്ട് നിറഞ്ഞ് മോദി